Saturday December 03, 2016
Latest Updates

ഐറിഷ് വാട്ടറിനെ രൂക്ഷമായി പരിഹസിക്കുന്ന വീഡിയോ വൈറലാകുന്നു

ഐറിഷ് വാട്ടറിനെ രൂക്ഷമായി പരിഹസിക്കുന്ന വീഡിയോ വൈറലാകുന്നു

ഡബ്ലിന്‍: ജലനിരക്ക് ഏര്‍പ്പെടുത്തിയ ഐറിഷ് വാട്ടറിനെ രൂക്ഷമായി പരിഹസിക്കുന്ന വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. ബില്ലടയ്ക്കാനാകാതെ വെള്ളമില്ലാത്ത ഒന്നുരണ്ടു കഥാപാത്രങ്ങളാണ് വീഡിയോയില്‍ അണിനിരക്കുന്നത്.ഏതാനും യൂട്യൂബ് ഉപഭോക്താക്കള്‍ ചേര്ന്നാണ് ഈ വീഡിയോ
നിര്‍മ്മിച്ചിരിക്കുന്നത്.

വെള്ളമില്ലാത്തതിനാല്‍ ദിവസങ്ങളായി ചായ കുടിക്കാന്‍ സാധിക്കാതിരുന്ന ഒരു യുവാവ് ടീ ബാഗ് നക്കുന്നതും, കുളിക്കാന്‍
വെള്ളമില്ലാത്തെ ഇയാള്‍ ശൂന്യമായ ഷവറിനു കീഴില്‍ നില്‍ക്കുന്നതുമൊക്കെയാണ് ഹാസ്യരൂപേണ ചിത്രീകരിച്ചിരിക്കുന്നത്. പാത്രം കഴുകാന്‍ വെള്ളമില്ലാതെ അത് തുടച്ചെടുക്കുന്ന ഒരു വീട്ടമ്മയെയും കാണാം.



ഐറിഷ് വാട്ടറിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് വീഡിയോ നിര്‍മ്മിച്ചത്.


വാട്ടര്‍ ചാര്‍ജിനെതിരെയുള്ള സമരം അയര്‍ലണ്ടില്‍ എങ്ങും കത്തിപ്പടരുകയാണ്.പ്രോപ്പര്‍ട്ടി ടാക്‌സിനെതിരെ നടത്തിയ ജനസമരങ്ങള്‍ ഭാഗികമായിരുന്നുവെങ്കില്‍ ,ഇപ്പോള്‍ സ്ഥിതി മാറി.സമൂഹത്തിന്റെ എല്ലാ തലത്തിലുള്ളവരും ജലനിരക്കുകളെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

താലയിലും ,റോസ് കോമണിലും ജനരോഷത്തിന്റെ ശക്തി സര്‍ക്കാരിനെതിരെ ആഞ്ഞ് വീശി.താലയില്‍ കഴിഞ്ഞ ലോക്കല്‍ ഇലക്ഷനില്‍ വന്‍ മുന്നേറ്റം നടത്തിയ സിന്‍ ഫിന്‍ പാര്‍ട്ടി പോലും,വെള്ളത്തിന്റെ പ്രശ്‌നം മാത്രം പറഞ്ഞു മത്സരിച്ച പോള്‍ മര്‍ഫിയോട് തോറ്റതിന് പിന്നിലും കാരണം മറ്റൊന്നുമല്ല.

Scroll To Top