Saturday December 10, 2016
Latest Updates

ചിരിയുടെ മാലപ്പടക്കവുമായി ഡബ്ലിനില്‍ ഇന്ന് കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്,വൈകിട്ട് നാല് മുതല്‍ ടിക്കറ്റുകള്‍ ലഭ്യം

ചിരിയുടെ മാലപ്പടക്കവുമായി ഡബ്ലിനില്‍ ഇന്ന് കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്,വൈകിട്ട് നാല് മുതല്‍ ടിക്കറ്റുകള്‍ ലഭ്യം

ഡബ്ലിന്‍: മലയാളം സംഘടന ഒരുക്കുന്ന ‘കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്2016’ ന്റെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 
കുടുംബപ്രേക്ഷകര്‍ക്കായി നൃത്തത്തിനും സംഗീതത്തിനുമൊപ്പം ചിരി പടര്‍ത്താന്‍ ഹാസ്യവും കോര്‍ത്തിണക്കിയ മെഗാഷോ ഇന്ന് വൈകിട്ട് (ഞായറാഴ്ച)5 മണിയ്ക്ക് ആരംഭിക്കും.ഹാസ്യത്തിനും അനുകരണകലയ്ക്കും പുതിയ മാനങ്ങള്‍ നല്‍കിയ മലയാളികളുടെ പ്രിയ താരങ്ങളായ കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് എന്നിവരുടെ നേതൃത്വത്തിലാണ് മെഗാഷോ അരങ്ങേറുന്നത്. 

വേറിട്ട ശബ്ദം കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ പിന്നണിഗായികയും മികച്ച അവതാരകയുമായ സുമി അരവിന്ദ്, ഓസ്ട്രിയയില്‍നിന്നുള്ള ഗായകന്‍ അലക്‌സ് ജോ എന്നിവരും മെഗാഷോയുടെ വേദിയെ ഗംഭീരമാക്കാന്‍ എത്തുന്നു. 

ഡബ്ലിനിലെ RED COW MORAN ഹോട്ടലില്‍ (നാസ് റോഡ്) വൈകുന്നേരം അഞ്ചു മണിക്ക് കോമഡി ആന്‍ഡ് മ്യൂസിക് ഫെസ്റ്റ് ആരംഭിക്കും. കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. RED COW MORAN ഹോട്ടലിന്റെ ടിക്കറ്റ് കൌണ്ടറില്‍ നാലുമണി മുതല്‍ ടിക്കറ്റ് ലഭ്യമാണ്.

വിശദവിവരങ്ങള്‍ക്ക്: ജോബി സ്‌കറിയ 085 7184293, ബിപിന്‍ ചന്ദ് 089 4492321

Scroll To Top