Sunday December 04, 2016
Latest Updates

ആസ്‌ട്രേലിയയില്‍ കുടിയേറിയ ഐറിഷ് നഴ്‌സുമാര്‍ മടങ്ങിവരണമെന്ന് ആരോഗ്യ സഹമന്ത്രി

ആസ്‌ട്രേലിയയില്‍ കുടിയേറിയ ഐറിഷ് നഴ്‌സുമാര്‍ മടങ്ങിവരണമെന്ന് ആരോഗ്യ സഹമന്ത്രി

ഡബ്ലിന്‍:ആസ്‌ട്രേലിയയിലേയ്ക്ക് കുടിയേറിയ മലയാളി നഴ്‌സുമാര്‍ക്ക് അയര്‍ലണ്ടിലേയ്ക്ക് തിരിച്ചു വരണമെന്നുണ്ടോ?നിങ്ങള്‍ക്കായിതാ ഐറിഷ് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ! വിദേശ രാജ്യങ്ങളില്‍ കുടിയേറിയ ഐറിഷ് പൗരത്വമുള്ള എല്ലാ നഴ്‌സുമാരും മടങ്ങിവരണമെന്നാണ് ആരോഗ്യ സഹമന്ത്രി മന്ത്രി കാത്ത്‌ലീന്‍ ലിഞ്ചാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്.

അടുത്ത ജൂണോടെ ആയിരത്തോളം നഴ്‌സുമാര്‍ റിട്ടയര്‍ ചെയ്യുന്നുണ്ട്. ഇതോടെ ഒഴിവു വരുന്ന പോസ്റ്റുകളില്‍ മടങ്ങി വരുന്ന നഴ്‌സുമാരെ നിയമിക്കാമെന്നാണ് മന്ത്രിയുടെ വാഗ്ദാനം. ഓസ്‌ട്രേലിയയും യുകെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് യുവ നഴ്‌സുമാര്‍ അയര്‍ലണ്ടില്‍ നിന്ന് കുടിയേറിയിട്ടുണ്ട്. ഇവര്‍ തിരിച്ച് വരണമെന്നാണ് മന്ത്രിയുടെ ആവശ്യം. 

Scroll To Top