Wednesday January 18, 2017
Latest Updates

അയര്‍ലണ്ടില്‍ വരുന്നത് കൊടും തണുപ്പിന്റെ ദിവസങ്ങള്‍

അയര്‍ലണ്ടില്‍ വരുന്നത് കൊടും തണുപ്പിന്റെ ദിവസങ്ങള്‍

ഡബ്ലിന്‍:അടുത്ത ഒരാഴ്ച കൂടി കൊടും തണുപ്പ് തുടരുമെന്ന് മെറ്റ് എറാന്‍.രാത്രികാല താപനില മൈനസ് 5 വരെയാണ് കഴിഞ്ഞ രാത്രിയും രേഖപ്പെടുത്തിയത്.രാജ്യത്തിന്റെ പല ഭാഗങ്ങളിലും രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മഞ്ഞു വീഴ്ച്ചയും ആരംഭിച്ചിട്ടുണ്ട്.വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇന്നും മൂന്ന് സെന്റി മീറ്റര്‍ ഉയരത്തില്‍ വരെ മഞ്ഞു പെയ്‌തേക്കാം.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കൊടിയ തണുപ്പ് അനുഭവപ്പെടുമെങ്കിലും വരണ്ട കാലവസ്ഥയായിരിക്കുമെന്നാണ് മെറ്റ് ഏറാന്‍ സൂചിപ്പിക്കുന്നത്.അടുത്തയാഴ്ച്ചയും തണുപ്പിനോടോപ്പമെത്തുന്ന സൂര്യപ്രകാശം രാജ്യത്തെ വരണ്ട അവസ്ഥയില്‍ നിലനിര്‍ത്തും.

Scroll To Top