Saturday December 10, 2016
Latest Updates

പൂര്‍ണ്ണപ്രകാശമുള്ള ക്രിസ്മസ് !

പൂര്‍ണ്ണപ്രകാശമുള്ള ക്രിസ്മസ് !

ക്രിസ്മസ് ഈവിന്റെ സൗന്ദര്യം കെടുത്തുന്ന വിധം ഈവാ കൊടുങ്കാറ്റ് കുറഞ്ഞ ശക്തിയില്‍ ഇന്നും തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ്ണ ചന്ദ്രനെ ദര്‍ശിക്കാനാകുന്നതില്‍ ഈ ക്രിസ്മസ് ആഘോഷവേളയില്‍ സാന്താ ക്ലോസിന് റൂഡോള്‍ഫിന്റെ സഹായം വേണ്ടിവരില്ല. 1977നു ശേഷം ആദ്യമായാണ് ക്രിസ്മസ് രാവില്‍ പൂര്‍ണ ചന്ദ്രനെ ദര്‍ശിക്കുന്നത്. ഈ പ്രതിഭാസം ഇനി ക്രിസ്മസ് ദിനത്തില്‍ 2034 വരെ ഉണ്ടാകില്ലെന്ന് നാസ അറിയിച്ചു. പൂര്‍ണ്ണ ചന്ദ്രന്‍ ഏറ്റവും കൂടുതല്‍ ശോഭിക്കുന്നത് രാവിലെ 6.11 (ET) മണിക്കാണ്. 

ഈ വര്‍ഷത്തെ അവസാന പൂര്‍ണ്ണ ചന്ദ്രന്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഫുള്‍ കോള്‍ഡ് മൂണ്‍ എന്നും അറിയപ്പെടുന്നു. ഈ ആഴ്ച മുഴുവന്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മെറ്റ് എറാന്‍ അറിയിച്ചത്. ക്രിസ്മസ് ദിനത്തില്‍ താപനില 53.6F നും 33Fനും ഇടയില്‍ ആയിരിക്കും. 

Scroll To Top