Friday September 22, 2017
Latest Updates

10 നയാ പൈസയും,ഐറിഷ്‌കാരും 

10 നയാ പൈസയും,ഐറിഷ്‌കാരും 

ഇന്ത്യയുടെ പഴയ പത്തു പൈസാ നാണയം ഇപ്പോഴും പലരുടെയും ഓര്‍മ്മകളില്‍ കാണും.റുപ്പയ് കാ ദശാംസ് ഭാഗ് എന്ന് ഹിന്ദിയില്‍ എഴുത്തുള്ള 10 നയാ പൈസാ കൊണ്ട് 1963 ല്‍ ലഭിക്കുമായിരുന്നത്ര സാധനങ്ങള്‍ ഇന്ന് 10 രൂപയ്ക്ക് പോലും ലഭിക്കുന്നില്ലെന്ന് പഴമക്കാര്‍ പറയും.ഒരേക്കര്‍ സ്ഥലത്തിന് കേരളത്തിലെ പല സ്ഥലങ്ങളിലും 50 രൂപ വിലയുണ്ടായിരുന്ന സമയമാണത്.

ഇപ്പോഴിതാ അയര്‍ലണ്ടില്‍ പോലും പഴയ ഇന്ത്യന്‍ നാണയങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.കഴിഞ്ഞ ദിവസം അയര്‍ലണ്ടിലെ ഒരു വെബ് സൈറ്റില്‍ വന്ന പരസ്യം അനുസരിച്ച് പഴയ 10 പൈസ നാണയത്തിന്റെ വില 2.68 യൂറോയാണ്.

എന്നാല്‍ ഇതിന്റെ യഥാര്‍ഥവില ഇതിലും എത്രയോ ഇരട്ടി കൂടുതലാണെന്നാണ് നാണയ ശേഖരണ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.പതിനായിരത്തോളം രൂപ വരെ ഇതിനു ലഭിക്കാറുണ്ടത്രെ !ഐറിഷ്‌കാരുടെ വേല മനസിലിരിക്കട്ടെ എന്ന് വ്യംഗ്യം !

Scroll To Top