Wednesday December 07, 2016
Latest Updates

കാപ്പി കുടിക്കാന്‍ അഞ്ചു കാരണങ്ങള്‍…

കാപ്പി കുടിക്കാന്‍ അഞ്ചു കാരണങ്ങള്‍…

രണ്ടു തരം ആള്‍ക്കാരേ നമുക്കിടയില്‍ സാധാരണയായി കാണാറുള്ളൂ. കാപ്പികുടിക്കുന്നവരും ചായകുടിക്കുന്നവരും. രണ്ടു പാനീയങ്ങള്‍ക്കും അതിന്റേതായ ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ കാപ്പി ഇതില്‍ വിശിഷ്യാ ഗുണമുളതാണ്. കാരണങ്ങള്‍  നമുക്കു പരിശോധിക്കാം.

1. ആന്റി ഓക്‌സിഡന്റുകള്‍: കാപ്പിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. അത് ശരീരത്തെ ശുദ്ധീകരിക്കുകയും നിങ്ങളെ ഉന്മേഷമുളവാക്കുകയും ചെയ്യുന്നു.

2. കരളിന്റെ ആരോഗ്യം: കാപ്പികുടിക്കുന്നത് കരളിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് മദ്യപിക്കുന്നവര്‍ക്ക്.

3. മാനസിക സമ്മര്‍ദ്ദം: കാപ്പികുടിക്കുന്നവര്‍ക്കറിയാം കാപ്പിയുടെ മണമടിച്ചാല്‍ പോലും ലഭിക്കുന്ന നവോന്മേഷത്തെ കുറിച്ച്.

4. അര്‍ബുദ സാധ്യതകള്‍ കുറക്കുന്നു: കാപ്പി അര്‍ബുദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു എന്നു പഠനങ്ങളുണ്ട്. ഇതിന് ആധികാരികമായ തെളിവുകള്‍ ലഭ്യമല്ലെങ്കിലും, ഇങ്ങനെ വിശ്വസിക്കുന്നവരില്‍ വലിയൊരു വിഭാഗം ഡോക്ടര്‍മാര്‍ പോലുമുണ്ട്.

5. ഡയബറ്റീസും പാര്‍ക്കിന്‍സണ്‍ രോഗവും അകറ്റുന്നു: മനുഷ്യരില്‍ ഡയബറ്റീസിനും പാര്‍ക്കിന്‍സണ്‍ രോഗത്തിനുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുവാനും കാപ്പിക്കു കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Scroll To Top