Tuesday December 06, 2016
Latest Updates

ലൈംഗിക അതിപ്രസരമുള്ള പരസ്യം: കോക്കകോള ക്ഷമാപണം നടത്തി

ലൈംഗിക അതിപ്രസരമുള്ള പരസ്യം: കോക്കകോള ക്ഷമാപണം നടത്തി

അയര്‍ലണ്ടില്‍ ലൈംഗിക അതിപ്രസരമുള്ള പരസ്യപ്രചാരണം നടത്തിയ കോക്കകോള ക്ഷമാപണം നടത്തി. കോക്കകോളയുടെ ഉല്‍പ്പന്നമായ സ്പ്രൈറ്റിനു വേണ്ടി നടത്തിയ പരസ്യ ക്യാംപെയ്നാണ് ലൈംഗിക അതിപ്രസരമുള്ളതെന്നും, നിന്ദ്യമെന്നും വിമര്‍ശനമുയര്‍ന്നത്. ‘ബ്രൂട്ടലി ഹോണസ്റ്റ്’ എന്ന പേരിലായിരുന്നു ക്യാംപെയ്ന്‍ നടത്തിവന്നത്. യുവാക്കളായ പുരുഷന്മാരെ ലക്ഷ്യമിട്ടായിരുന്നു ക്യാംപെയ്ന്‍.

ആര്‍.ടി.ഇ 2എഫ്.എം അവതാരകയും എഴുത്തുകാരിയുമായ ലൂയിസ് മക്ഷാറിയാണ് പരസ്യത്തിനെതിരെ ആദ്യം വിമര്‍ശനമുയര്‍ത്തിയതും, ജനശ്രദ്ധയാകര്‍ഷിച്ചതും.

സംഭവം വിവാദമായതോടെ കോക്കകോള വക്താവ് ക്ഷാമാപണം നടത്തുകയും, പരസ്യം പിന്‍വലിക്കുകയും ചെയ്തു.

Scroll To Top