Sunday December 11, 2016
Latest Updates

മുഖ്യമന്ത്രി ചെയ്യുന്നത് വില്ലേജ് ഓഫീസറുടെ പണി; ജനസമ്പര്‍ക്ക പരിപാടിക്കെതിരെ പി.സി. ജോര്‍ജ്

മുഖ്യമന്ത്രി ചെയ്യുന്നത് വില്ലേജ് ഓഫീസറുടെ പണി; ജനസമ്പര്‍ക്ക പരിപാടിക്കെതിരെ പി.സി. ജോര്‍ജ്

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ വിമര്‍ശനവുമായി മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലിയാണ് മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്യുന്നതെന്ന് പി.സി. ജോര്‍ജ് ആരോപിച്ചു. കോഴിക്കോട് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടന്നു കൊണ്ടിരിക്കെയാണ് ജോര്‍ജിന്റെ ആരോപണം.

മുഖ്യമന്ത്രി തറപരിപാടികള്‍ അവസാനിപ്പിക്കണം. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടേത്. ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ. ബാബുവിനെതിരെയും വിജിലന്‍സ് എന്തുകൊണ്ടാണ് കേസ് എടുക്കാത്തത്. മാണിക്കെതിരെ ഉയര്‍ന്ന സമാനമായ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നതെന്നും പി.സി. ചൂണ്ടിക്കാട്ടി.

കെ.എം. മാണി അവതരിപ്പിച്ച ബജറ്റ് കര്‍ഷക വിരുദ്ധമാണെന്നും എന്തു കൊണ്ടാണ് പ്രതിപക്ഷ കക്ഷികള്‍ അത് ജനങ്ങളില്‍ എത്തിക്കാന്‍ പരാജയപ്പെടുന്നതെന്ന് അവര്‍ തന്നെ ചിന്തിക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ തുടരും. കോണ്‍ഗ്രസ് തകരരുതെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ നടക്കുന്നത് മറിച്ചാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

Scroll To Top