Wednesday December 07, 2016
Latest Updates

സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയെ വിസ്തരിച്ചത് റിക്കോര്‍ഡിട്ട് !രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച വിസ്താരം അവസാനിച്ചത് പുലര്‍ച്ചെ ഒന്നരയ്ക്ക്

സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയെ വിസ്തരിച്ചത് റിക്കോര്‍ഡിട്ട് !രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച വിസ്താരം അവസാനിച്ചത് പുലര്‍ച്ചെ ഒന്നരയ്ക്ക്

തിരുവനന്തപുരം: സോളര്‍ ഇടപാടില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളര്‍ കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക നഷ്ടമുണ്ടായെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്നില്‍ മൊഴി നല്‍കാന്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരായി.

അതേസമയം, രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച വിസ്താരം അവസാനിച്ചത് പുലര്‍ച്ചെ ഒന്നരയ്ക്ക്. ഇടയ്ക്ക് പത്തു മിനിറ്റ് ഇടവേള അനുവദിച്ചതൊഴിച്ചാല്‍ ബാക്കി മുഴുവന്‍ സമയവും വിസ്താരം തുടരുകയായിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞേ മടങ്ങുകയുള്ളൂവെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രതികളെ സഹായിക്കുന്ന നടപടിയുണ്ടായിട്ടില്ല. ശ്രീധരന്‍ നായരേയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സരിതയെ കണ്ടതായി നിയമസഭയില്‍ പറഞ്ഞ തീയതിയില്‍ പിശകുപറ്റി. ബിജു രാധാകൃഷ്ണന്‍ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാന്‍. ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്നില്‍ തെളിവെടുപ്പിന് ഹാജരാകേണ്ടി വരുന്നത്. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലാണ് കമ്മിഷന്‍ സിറ്റിംഗ്.

സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലേറിയ പങ്കും മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെയായിരുന്നു. മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനും പ്രതിപക്ഷ നേതാക്കളും കമ്മിഷനു മുന്നില്‍ കൊടുത്ത മൊഴികളും മുഖ്യമന്ത്രിക്കെതിരായി. ഇതോടെയാണ്‌ േകസില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കല്‍ അനിവാര്യമായത്. തൈക്കാട് ഗസ്റ്റ്ഹൗസിലെ കമ്മിഷന്‍ സിറ്റിംഗില്‍ ജസ്റ്റിസ് ശിവരാജനു പുറമെ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിക്കും.

കേസുമായി ബന്ധപ്പെട്ട് മുന്‍പ് പരസ്യമായി സ്വീകരിച്ച നിലപാടുകള്‍ തന്നെയാവും മുഖ്യമന്ത്രി കമ്മിഷനു മുന്നിലും ആവര്‍ത്തിക്കുക. കേസിലെ മുഖ്യപ്രതികള്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുളളവരുടെ വിസ്താരത്തിനു േശഷമാണ് കമ്മിഷന്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയിരിക്കുന്നത്.

വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കി ഏപ്രില്‍ 27ന് അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് ജസ്റ്റിസ് സി.ശിവരാജന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു

Scroll To Top