Monday December 05, 2016
Latest Updates

വാട്ടര്‍ഫോര്‍ഡ് ബിഷപ്, ടിപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സന്ദര്‍ശിക്കും

വാട്ടര്‍ഫോര്‍ഡ് ബിഷപ്, ടിപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സന്ദര്‍ശിക്കും

ക്ലോണ്‍മല്‍:വാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതാ മെത്രാന്‍ അല്‌ഫോന്‌സസ് കല്ലിനാന്‍ ടിപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സന്ദര്‍ശിക്കുന്നു.ജൂണ്‍ 5നു വൈകുന്നേരം 6 മണിക്ക് ക്ലോണ്‍മലില്‍ വിശുദ്ധ കുര്‍ബാന അര്‍പിക്കുന്ന അദ്ദേഹം അതിനുശേഷം കമ്മ്യൂണിറ്റി മീറ്റിംഗിലും സ്‌നേഹവിരുന്നിലും പങ്കുചേരും.
വിശ്വാസ ജീവിതത്തില്‍ പുലര്‍ത്തുന്ന ഉന്മേഷവും, കുടുംബ ജീവിതത്തില്‍ പുലര്‍ത്തുന്ന ഉന്നതമായ ധാര്‍മിക മൂല്യങ്ങളുമാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ സന്ദര്‍ശിക്കാനും ആശയ വിനിമയം നടത്താനും അദ്ദേഹത്തിന് പ്രേരണയായത്.
ഭാരതസഭയുടെ പ്രതിനിധികളായി ഫാ.പോള്‍ തെറ്റയില്‍,ഫാ.വിനോദ് തെന്നാറ്റില്‍, ഫാ. സിപ്രിയന്‍,ഡീക്കന്‍ എം. ജീ. ലാസറസ് തുടങ്ങിയവര്‍ കൌണ്ടി ടിപ്പററി മേഖലയില്‍ ഇപ്പോള്‍ സേവനംചെയ്യുന്നുണ്ട്.
അയര്‍ലണ്ടിലെ ആദ്യകാല ഇന്ത്യന്‍ കൂട്ടായമകളില്‍ ഒന്നാണ് ഏകദേശം ഒരു ദശാബ്ദമായി ക്ലോണ്‍മല്‍ കേന്ദ്രീകരിച് പ്രവര്‍ത്തിക്കുന്ന ടിപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി.സന്ദര്‍ശനത്തിനെത്തുന്ന ബിഷപിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.

 

Scroll To Top