Sunday December 17, 2017
Latest Updates

‘ഒരു സ്വപ്നം പോലെ’..: ക്ലിന്റന്റെ ഡബ്ലിന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഷോപ്പ് മാനേജര്‍

‘ഒരു സ്വപ്നം പോലെ’..: ക്ലിന്റന്റെ ഡബ്ലിന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഷോപ്പ് മാനേജര്‍

‘ഒരു സ്വപ്നം പോലെയായിരുന്നു അത്,’ ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഷോപ്പിങ്ങിനെത്തിയ ക്ലിന്റനെക്കുറിച്ച് ഷോപ്പ് മാനേജറായ അനസ്തേഷ്യ ഡോവ്ഡുളയ്ക്ക് പറയാനുള്ളത് ഇതാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ നാസു സ്ട്രീറ്റിലുള്ള കില്‍ക്കെന്നി ഷോപ്പില്‍ എത്തിയത്. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച അദ്ദേഹം ഐറിഷ് മേഡ് ജ്വല്ലറികളും ഹോംവെയറുകളും ക്രാഫ്റ്റുകളും വാങ്ങി. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ സര്‍പ്രൈസ് ആയിരുന്നുവെന്നും ഷോപ്പ് മാനേജര്‍ ഡോവ്ഡുള പറഞ്ഞു.

ഷോപ്പില്‍ നല്ല തിരക്കുള്ള സമയമായിരുന്നു അത്. ഐറിഷ് ഹാന്‍ഡ് മെയ്ഡ് വസ്തുക്കളിലാണ് അദ്ദേഹം കൂടുതല്‍ താല്‍പര്യം കാണിച്ചത്. ഷോപ്പിലെ ഒരു സ്റ്റാഫ് അദ്ദേഹത്തിന്റെ കൊച്ചുമക്കള്‍ക്ക് കൊടുക്കാനായി ഒരു ചെറിയ സമ്മാനവും അദ്ദേഹത്തിന് കൊടുത്തയച്ചു. സ്റ്റോറിനു പുറത്തുകടന്നപ്പോള്‍ അദ്ദേഹത്തെ കാത്ത് നിരവധി പേര്‍ നില്‍പ്പുണ്ടായിരുന്നു. പുഞ്ചിരിയോടെ അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് സെല്‍ഫിക്കും അദ്ദേഹം പോസ് ചെയ്തു. 1993 മുതല്‍ 2001 വരെ യുഎസ് പ്രസിഡണ്ട് ആയിരുന്ന ക്ലിന്റണ്‍ ,അന്തരിച്ച മുന്‍ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ട്ടിന്‍ മക്ഗിന്നസിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ് ഡബ്ലിനില്‍ എത്തിയത്.

Scroll To Top