Thursday December 08, 2016
Latest Updates

മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണി; ജീവനുള്ള ഗര്‍ഭസ്ഥ ശിശു, തള്ളാനും കൊള്ളാനുമാവാതെ അയര്‍ലണ്ടിലെ നിയമം

മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണി; ജീവനുള്ള ഗര്‍ഭസ്ഥ ശിശു, തള്ളാനും കൊള്ളാനുമാവാതെ അയര്‍ലണ്ടിലെ നിയമം

ഡബ്ലിന്‍: മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണിയായ യുവതിയെ രക്ഷിക്കാന്‍ ആവില്ലെന്ന് ഉറപ്പായിട്ടും ഗര്‍ഭസ്ഥ ശിശുവിന് ജീവനുള്ള അവസ്ഥയില്‍ അവരെ മരണത്തിനു വിടാനാവാത്ത അവസ്ഥ അയര്‍ലണ്ടിലെ നീതിന്യായ വ്യവസ്ഥയില്‍ വെല്ലുവിളിയുയര്‍ത്തുന്നു 

 ഇവരുടെ ഗര്‍ഭസ്ഥ ശിശുവിന് ഇപ്പോഴും ജീവനുള്ളതിനാല്‍ യുവതിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റാനാവാത്ത അവസ്ഥയിലാണ് ആശുപത്രി അധികൃതര്‍.യുവതിയെ അവരുടെ മാതാപിതാക്കളുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്.ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ അനുമതി നല്‍കികഴിഞ്ഞു. എന്നാല്‍ കുട്ടിയുടെ ജീവന്‍ നിലനില്‍ക്കുന്നതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശുപത്രി അധികൃതര്‍ പ്രതിസന്ധിയിലാണ്.അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തുല്യമായ അവകാശങ്ങളാണ് അയര്‍ലണ്ടിലെ നിയമം നിലവില്‍ നല്‍കുന്നത് 

ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പിന്നിട് മുള്ളിംഗറിലെ മിഡ് ലാണ്ട്‌സ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഭരണഘടനയുടെ എട്ടാം ഭേദഗതി പ്രകാരം അമ്മയ്ക്കും കുഞ്ഞിനും തുല്യമായ അവകാശം നല്‍കുന്നതിനാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാനാകില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഈ സാഹചര്യത്തില്‍ ആധുപത്രി അധികൃതരുടെ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് യുവതിയുടെ ബന്ധുക്കള്‍. രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ആന്തരിക മുറിവിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് യുവതിയുടെ ആരോഗ്യനില വഷളാകുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു. 

അതേസമയം യുവതിയുടെ കുടുംബാംഗങ്ങളുടെ ആഗ്രഹ പ്രകാരം ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാനാകുമോ എന്ന് ആശുപത്രി അധികൃതരും നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം എച്ച്എസ്ഇ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമം അപര്യാപ്തമാണെന്ന് ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. 

Scroll To Top