Sunday December 04, 2016
Latest Updates

വാരാന്ത്യത്തില്‍ സ്‌നോയും മഴയും ജനജീവിതത്തെ ബാധിച്ചു,കോര്‍ക്കില്‍ വെള്ളപ്പൊക്ക ഭീഷണി

വാരാന്ത്യത്തില്‍ സ്‌നോയും മഴയും ജനജീവിതത്തെ ബാധിച്ചു,കോര്‍ക്കില്‍ വെള്ളപ്പൊക്ക ഭീഷണി

ഡബ്ലിന്‍:കഴിഞ്ഞ വാരം തെളിഞ്ഞു കത്തിയ സൂര്യന്‍ പിന്മാറി,മഞ്ഞും മഴയും കാറ്റും ചേര്‍ന്ന വാരാന്ത്യം ജനജീവിതത്തെ കാര്യമായി ബാധിച്ചു.

ശനി ഞായര്‍ ദിവസങ്ങളില്‍ രാജ്യത്ത് ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും വിക്ലോയില്‍ അടക്കം രാജ്യത്തിന്റെ പലഭാഗത്തും പെയ്തിറങ്ങിയ മഞ്ഞാണ് ശരിക്കും ഇന്നലെ വില്ലനായത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തണുപ്പു തുടരുന്ന അയര്‍ലണ്ടില്‍ പടിഞ്ഞാറന്‍ ഭാഗങ്ങളിലെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസായിരിക്കും. ഇന്നും 5 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. മൂടല്‍ മഞ്ഞും സ്‌നോയും സാധ്യതയുള്ളതിനാല്‍ വാഹനം ഉപയോഗിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കോര്‍ക്കില്‍ വെള്ളപ്പൊക്ക ഭീഷണി
കോര്‍ക്ക്: കനത്ത മഴയ്ക്കും വേലിയേറ്റത്തിനും സാധ്യതയുള്ള കോര്‍ക്ക് നഗരത്തില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന് കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍. സിറ്റി സെന്ററിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറാനിടയുള്ളത്.റോഡുകള്‍ക്കു പുറമെ കെട്ടിടങ്ങളിലുള്ളവരും മുന്‍കരുതലുകളെടുക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

കോര്‍ക്കിന്റെ തെക്കന്‍ തീരങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലും 40 മുതല്‍ 70 മില്ലി മീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വേലിയേറ്റത്തിനും സാധ്യതയുണ്ട്.

ലീംറിക്കിലും മണ്‍സ്റ്റര്‍ മേഖലയില്‍ ഒട്ടാകെയും മഴ ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു

 

Scroll To Top