Saturday December 10, 2016
Latest Updates

പ്രകൃതി ദുരന്തങ്ങള്‍ യൂറോപ്പിനെ കാത്തിരിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകള്‍

പ്രകൃതി ദുരന്തങ്ങള്‍ യൂറോപ്പിനെ കാത്തിരിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകള്‍

ബര്‍ളിന്‍ : പുതിയ പഠനത്തിലെ കണ്ടെത്തലുകള്‍ യൂറോപ്പിനെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കാറുള്ള ഭീകര പ്രകൃതി ദുരന്തങ്ങള്‍ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാ വര്‍ഷവും യുറോപിനെ കാത്തിരിക്കുന്നെന്നുള്ള പഠന ഫലമാണ് കാരണം.

നിയന്ത്രണാതീതമാകുന്ന അതിഭീകരമായ കാട്ടുതീ, വെള്ളപ്പൊക്കം, ഇവ യൂറോപ്പിന്റെ പല ഭാഗങ്ങളായി കെടുതി ഉയര്‍ത്തുമെന്നാണ് ക്ലൈമാറ്റിക് ചേഞ്ചസ് എന്ന പ്രസിദ്ധീകരണത്തിലൂടെ പുറത്തുവിട്ട പഠനഫലം പറയുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ കെടുതികള്‍ക്കാവും യൂറോപ്പ് വിധേയമാവുകയെന്നും കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഇതിലേക്ക് നയിക്കുക എന്നും തെക്കുപടിഞ്ഞാറന്‍ മേഖലകളെയാണ് ഇതു കൂടുതല്‍ ബാധിക്കുകയെന്നും പഠനത്തില്‍ പറയുന്നു.

അതേസമയം ദുരന്തങ്ങള്‍ ഉണ്ടാവാനിടയുള്ള മേഖലകള്‍ തീരപ്രദേശങ്ങളാണെന്നും വെള്ളപ്പൊക്കമുണ്ടാവുന്ന സ്ഥലങ്ങളാണെന്നും പശ്ചിമ, ദക്ഷിണ യൂറോപ്പിലെ ജനസാന്ദ്രത കൂടുതലുള്ളതും സാമ്പത്തിക നട്ടെല്ലുമായ പ്രദേശങ്ങളാവും കൂടുതല്‍ പ്രതിസന്ധിയിലാവുക എന്നും പഠനം പറയുന്നു.

യൂറോപ്പിലെ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ തീരം വര്‍ഷം തോറും കടുത്ത വരള്‍ച്ചയെ നേരിടേണ്ടിവരികയും തീരദേശത്ത് വെള്ളപ്പൊക്കമോ കഠിനമായ ചൂടോ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അനുഭവിക്കേണ്ടിവരുമെന്നും പറയുന്നു.

സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്നും ഇതിനനുസൃതമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പ്രതിവിധി കണ്ടെത്തണമെന്നും യൂറോപ്യന്‍ കമ്മിഷന്റെ എന്‍വയണ്‍മെന്റ് സസ്റ്റെയ്‌നബിലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ ജോവന്നി ഫോര്‍സെയ്‌റി പറഞ്ഞു

Scroll To Top