Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ വന്‍തോതില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് പ്രശസ്ത കാലാവസ്ഥ വിദഗ്ദര്‍ 

അയര്‍ലണ്ടില്‍ വന്‍തോതില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് പ്രശസ്ത കാലാവസ്ഥ വിദഗ്ദര്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വന്‍തോതില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് പ്രശസ്ത കാലാവസ്ഥ വിദഗ്ദന്‍ ജെര്‍ ഫ്‌ലെമിംഗ്. ആര്‍.ടി.ഇ ന്യൂസിന്റെ സയന്‍സ് സ്‌ക്വാഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അയര്‍ലണ്ടില്‍ ദീര്‍ഘനാളായി അധികം കാഠിന്യമില്ലാത്ത മിത ശീതോഷ്ണ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.എന്നാല്‍ അടുത്ത ഒരു തലമുറയുടെ കാലത്ത് അയര്‍ലണ്ടില്‍ ഈ കാലാവസ്ഥ ആയിരിക്കില്ലെന്ന് ജെര്‍ ഫ്‌ലെമിംഗ് മുന്നറിയിപ്പ് നല്‍കി.വരുന്ന പത്ത് വര്‍ഷത്തിനകം ഇപ്പോഴത്തെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകും.ഭാവിയില്‍ വരാന്‍ പോകുന്ന കാലാവസ്ഥയുടെ സൂചനകള്‍ ഇപ്പോഴേ കണ്ടു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവുമായി അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള കാറ്റ് ശക്തമായി.അയര്‍ലണ്ടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി.രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളും ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാക്ഷിയായി. ഭാവിയില്‍ ഈ കാലാവസ്ഥ കൂടുതല്‍ വഷളാകുമെന്ന് അദ്ദേഹം പറഞ്ഞു.മഴയും ചൂടും രൂക്ഷമാകും.പരമ്പരാഗത കൃഷിയ്ക്കും മറ്റ് ജീവജാലങ്ങള്‍ക്കും നാശനഷ്ടമുണ്ടാകും. ആഗോള താപനം കാലാവസ്ഥയിലുണ്ടാക്കിയ വ്യതിയാനം പരിഹരിക്കാനാകാത്ത വിധം വഷളായിരിക്കുകയാണെന്നും ജെര്‍ ഫ്‌ലെമിംഗ് പറഞ്ഞു. 

ഹരിതഗൃഹ വാതകത്തിന്റെ ബഹിര്‍ഗമനം തടയാനാകുന്നില്ലെങ്കില്‍ രാജ്യത്തെ കാലാവസ്ഥ ഏറ്റവും മോശമാകുമെന്ന് അതേ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി വക്താവ് ഫ്രാങ്ക് മക്‌ഗോവന്‍ പറഞ്ഞു.

Scroll To Top