Saturday December 03, 2016
Latest Updates

5 വര്‍ഷം കൊണ്ട് 42,000 പേര്‍ ലൈംഗീക പീഡനത്തിനിരയാക്കിയ യുവതിയ്ക്ക് ഫ്രാന്‍സീസ് പാപ്പയുടെ സമാശ്വാസം 

5 വര്‍ഷം കൊണ്ട് 42,000 പേര്‍ ലൈംഗീക പീഡനത്തിനിരയാക്കിയ യുവതിയ്ക്ക് ഫ്രാന്‍സീസ് പാപ്പയുടെ സമാശ്വാസം 

ഫോട്ടോ:റോമില്‍ ഇന്നലെ കൂടിയ അടിമത്വത്തിനും കാലാവസ്ഥ വ്യതിയാനത്തിനും എതിരെയുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ അന്ന ലോറ ,ഫ്രാന്‍സീസ് പാപ്പയോടൊപ്പം,:കാര്‍ലാ (വലത്ത് )
റോം :കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയും ആധുനീക അടിമത്വത്തെയും കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഫ്രാന്‍സീസ് പാപ്പ ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗം ആഗോള താപനത്തിനെതിരെയും, ഇപ്പോഴും നിലനില്ക്കുന്ന അടിമ വ്യവസ്ഥയ്‌ക്കെതിരെയും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്തു.

അടിമത്വത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.വത്തിക്കാന്‍ വിളിച്ചു ചേര്‍ത്ത പ്രമുഖ നഗരങ്ങളിലെ മേയര്‍മാരുടെ യോഗത്തിലാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക അമേരിക്ക എന്നിവിടങ്ങളിലെ മേയര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. ആഗോളതാപനം തടയുന്നതിനുള്ള അവസാന നടപടി എന്ന വിശേഷണത്തോടെയാണ് യോഗം വിളിച്ചത്.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മെക്‌സിക്കോയില്‍ നിന്നും എത്തിയ രണ്ടു യുവതികളായിരുന്നു ശ്രദ്ധാകേന്ദ്രം.അഞ്ചു വര്‍ഷം മെക്‌സിക്കോയിലെ ഒരു വീട്ടില്‍ അടിമ വേല ചെയ്തിരുന്ന അന്നാ ലോറയും,ലൈംഗീക വേലയ്ക്കായി അടിമയാക്കിയ കാര്‍ല ജസിന്റോയും ആധുനീക അടിമത്വത്തിന്റെ മുഖം ലോകത്തിനു മുമ്പില്‍ വിവരിച്ചപ്പോള്‍ പോപ്പ് ഫ്രാന്‍സീസ് അടക്കമുള്ള അതിഥികള്‍ സ്തബ്ദരായി.

അന്ന മെക്‌സിക്കോയിലെ ഒരു വീട്ടില്‍ അടിമയായി വില്‍ക്കപ്പെട്ടതാണ്.20 മണിക്കൂര്‍ വിശ്രമമില്ലാത്ത ജോലിയ്ക്ക് ശേഷം അവളെ ഉടമ തുടലില്‍ പൂട്ടിയിടും.കൃത്യ സമയത്ത് ഭക്ഷണം പോലും കൊടുക്കില്ലായിരുന്നു.ജോലിസ്ഥലത്ത് നിന്നുംതാന്‍ മൂത്ര വിസര്‍ജനം ചെയ്യാന്‍ പോകാന്‍ പോലും മാറി മാറി വരുന്ന ഉടമയുടെ ആള്‍ക്കാര്‍ അനുവദിച്ചിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി.ജോലി സ്ഥലത്ത് തന്നെ ഒളിപ്പിച്ച് വെച്ചിരുന്ന പ്ലാസ്റ്റിക് ബാഗില്‍ മൂത്രമൊഴിക്കാന്‍ ഇതോടെ നിര്‍ബന്ധിതയായി.അവര്‍ സമ്മേളനത്തില്‍ വെളിപ്പെടുത്തി.ഉടമയുടെ ആള്‍ക്കാര്‍ തന്നെ ക്രൂരമായി പീഡിപ്പിച്ചതിന്റെ അറുനൂറില്‍ അധികം മായാത്ത പാടുകള്‍ അവര്‍ പോപ്പിനെയും മേയര്‍മാരെയും കാണിച്ചു. 

കാര്‍ലയാവട്ടെ 12 മത്തെ വയസില്‍ അടിമയായി ചെന്ന് പെട്ടത് ഒരു വ്യഭിചാരശാലയില്‍ ആയിരുന്നു.17 വയസു വരെ അവിടെ കഴിയേണ്ടി വന്നതിനിടെ 42,000 പേരുടെ കൂടിയെങ്കിലും ലൈംഗീക വേഴ്ച നടത്താന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടുവ്വെന്ന ഇവരുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് സമ്മേളന പ്രതിനിധികള്‍ ശ്രവിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ വിഷയത്തില്‍ നവംബറില്‍ പാരീസില്‍ നടക്കുന്ന ഉച്ചകോടിയില്‍ ധാരണയിലെത്താനാകുമെന്നും മാര്‍പ്പാപ്പ പറഞ്ഞു.

ദാരിദ്ര്യത്തിനും നിര്‍ബന്ധിത കുടിയിറക്കത്തിനും ആഗോള താപനം കാരണമാകുന്നു എന്ന വിഷയത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചിരുന്നത്. ഇതുകൂടാതെ അടിമത്തത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

Scroll To Top