Monday February 27, 2017
Latest Updates

കാലാവസ്ഥ കൂടുതല്‍ വഷളാവുന്നു,യെല്ലോ വാണിംഗ് :കോര്‍ക്കില്‍ വെള്ളപ്പൊക്കവും ഗതാഗത തടസവും 

കാലാവസ്ഥ കൂടുതല്‍ വഷളാവുന്നു,യെല്ലോ വാണിംഗ് :കോര്‍ക്കില്‍ വെള്ളപ്പൊക്കവും ഗതാഗത തടസവും 

കോര്‍ക്ക് :അയര്‍ലണ്ടിലെ കാലാവസ്ഥ കുടുതല്‍ മോശമാകുന്നു; അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മെറ്റ് എറാന്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്കി.ഇന്നലെ രാജ്യമൊട്ടാകെ കനത്ത മഴയാണ് തകര്‍ത്ത് പെയ്തത്.

പെരുമഴയും വെളളപ്പൊക്കവും കോര്‍ക്കില്‍ ഗതാഗതം താറുമാറാക്കി. നഗരത്തില്‍ മണിക്കൂറോളമാണ് വാഹനങ്ങള്‍ റോഡില്‍ കുരുക്കില്‍പ്പെട്ടത്. ഗതാഗതം സ്തംഭിച്ചതിനെ തുടര്‍ന്ന് N40 സൗത്ത് റിംഗ് റോഡിലെ വാഹനങ്ങള്‍ സിറ്റി സെന്ററിലൂടെ തിരിച്ചുവിട്ടു. ജാക്ക് ലിങ്ക് ടണല്‍ വെള്ളത്തില്‍ മൂടിയതിനെ തുടര്‍ന്ന ഈ പ്രദേശത്ത് ഏറെനേരം വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടു. വാഹനാപകടങ്ങളും ഉണ്ടായി. വെള്ളപ്പൊക്കവും വാഹനാപകടങ്ങളുമാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്ന് ഗാര്‍ഡ പറഞ്ഞു. 

ഇന്നും വിവിധ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും പടിഞ്ഞാറന്‍ മേഖലയില്‍ ഏറെ നേരം കനത്ത മഴ പെയ്യുമെന്നും വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യയുണ്ടെന്നും അറിയിച്ചു.ഡബ്ലിന്‍,വെക്‌സ് ഫോര്‍ഡ്,കില്‍ക്കെനി,വിക്ലോ,ടിപ്പററി,വാട്ടര്‍ ഫോര്‍ഡ്,കോര്‍ക്ക് എന്നിവിടങ്ങില്‍ ഇന്നും നാളെയും 35 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് മെറ്റ് എറാന്‍ പ്രവചനം.

ശക്തമായ കൊടുങ്കാറ്റോടെ കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് എറന്‍ അധികൃതര്‍ അറിയിച്ചു. നിലവിലെ യെല്ലോ അലേര്‍ട്ട് ആഴ്ചാവസാനത്തോടെ ഓറഞ്ച് അലേര്‍ട്ട് ആയി ഉയര്‍ത്തേണ്ടി വരുനെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഇന്നു തുടങ്ങുന്ന കനത്ത മഴ ഞായറാഴ്ച വരെ തുടരും.മഞ്ഞു വീഴ്ച്ചക്കും സാധ്യത പ്രവചിക്കുന്നുണ്ട് മെറ്റ് എറാന്‍ 

Scroll To Top