Sunday December 11, 2016
Latest Updates

അമ്പമ്പോ …എന്തൊരു തിരക്ക് !ക്ലിഫ് ഓഫ് മൊഹര്‍ സന്ദര്‍ശകര്‍ ഈ വര്‍ഷം പത്തു ലക്ഷം കവിഞ്ഞു…

അമ്പമ്പോ …എന്തൊരു തിരക്ക് !ക്ലിഫ് ഓഫ് മൊഹര്‍ സന്ദര്‍ശകര്‍ ഈ വര്‍ഷം പത്തു ലക്ഷം കവിഞ്ഞു…

എന്നിസ് :അയര്‍ലണ്ടില്‍ ഏറ്റവും തിരക്കുള്ള സഞ്ചാരകേന്ദ്രം ഏതാണ്.സംശയമില്ല ക്ലിഫ് ഓഫ് മൊഹര്‍ തന്നെ!

ഇന്നലെ രാവിലെയോട് കൂടി ക്ലിഫ് ഓഫ് മൊഹറിലെ ഈ വര്‍ഷത്തെ സന്ദര്‍ശകരുടെ എണ്ണം പത്തു ലക്ഷം തികഞ്ഞു.ആകെ 52 ലക്ഷം ജനങ്ങള്‍ മാത്രമുള്ള അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം ഈ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്.ആകെ സന്ദര്‍ശകരില്‍ തദ്ദേശീയരാവട്ടെ നാലില്‍ ഒന്ന് മാത്രവും.അയര്‍ലണ്ട് കാണാന്‍ എത്തുന്നവര്‍ ക്ലിഫ് ഓഫ് മൊഹര്‍ കാണാതെ മടങ്ങുന്നില്ലെന്ന ടൂറിസം അയര്‍ലണ്ടിന്റെ അവകാശവാദം ശരിയെന്നു കരുതണം !

സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പത്തു ലക്ഷം പേര്‍ തികഞ്ഞ ദിവസം കണക്കാക്കിയാല്‍ ഇനി 36 ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സന്ദര്‍കര്‍ ഇത്തവണ മില്ല്യണ്‍ തികച്ചത്. സന്ദര്‍കരുടെ എണ്ണത്തിലുള്ള വളര്‍ച്ച് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി തുടരുകയാണ് എന്ന് ക്ലയര്‍ കൗണ്ടി കൗണ്‍സില്‍ പറയുന്നു. 

സന്ദര്‍ശകരുടെ നാലിലൊന്നു ഭാഗം വീതം പങ്കിട്ടെടുക്കുന്നത് യൂ എസില്‍ നിന്നുള്ള സന്ദര്‍ശകരും അയര്‍ലണ്ടുകാരുമാണ്.

Scroll To Top