Tuesday December 06, 2016
Latest Updates

പ്രശസ്ത റേഡിയോ അവതാരകനെ ക്ലിഫ്‌സ് ഓഫ് മോഹറില്‍ കാണാതായി

പ്രശസ്ത റേഡിയോ അവതാരകനെ ക്ലിഫ്‌സ് ഓഫ് മോഹറില്‍ കാണാതായി

എന്നിസ്: അയര്‍ലണ്ടിലെ നിന്നും പ്രശസ്ത റേഡിയോ അവതാരകനെ ക്ലിഫ്‌സ് ഓപ് മോഹറില്‍ കാണാതായി. 60കാരനായ ഇദ്ദേഹം കടലില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്. ഹെലികോപ്റ്റര്‍, ഐറിഷ് കോസ്റ്റ് ഗാര്‍ഡ് എന്നിവ സംഭവസ്ഥലത്ത് തെരച്ചില്‍ നടത്തുകയാണ്. ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ ഇവിടെ കമ്‌ടെത്തിയതോടെ ക്ലിഫ് ഓഫ് മോഹറിലെ ജീവനക്കാരന്‍ അലാറം മുഴക്കുകയും സംഭവം പുറത്തറിയുകയുമായിരുന്നു.

ഡബ്ലിന്‍കാരനായ അവതാരകന്‍ വിവിധ ടി.വി പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഇദ്ദേഹത്തെ ക്ലിഫ് ഓഫ് മോഹറില്‍ കാണാതായി എന്ന് പരാതി ലഭിച്ച് തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇദ്ദേഹം ഡബ്ലിനിലുണ്ടെന്ന് കണ്ടെത്തിയതോടെ തെരച്ചില്‍ ഉപേക്ഷിച്ചിരുന്നു.

Scroll To Top