Tuesday May 23, 2017
Latest Updates

ബുദ്ധിയില്‍ ഐന്‍സ്റ്റീനെയും പിന്നിലാക്കി ഒരു പെണ്‍കുട്ടി 

ബുദ്ധിയില്‍ ഐന്‍സ്റ്റീനെയും പിന്നിലാക്കി ഒരു പെണ്‍കുട്ടി 

ലണ്ടന്‍: ബുദ്ധിനിലവാരത്തില്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങിനെയും കടത്തിവെട്ടിയിരിക്കുകയാണ് ബ്രിട്ടനിലെ 12കാരി. ബുദ്ധിനിലവാരം പരിശോധിക്കുന്ന അന്തര്‍ദേശീയ സ്ഥാപനമായ മെന്‍സ നടത്തിയ ഐ.ക്യു ടെസ്റ്റില്‍ എസെക്‌സിലെ നിക്കോള്‍ ബാര്‍ 162 പോയിന്റ് നേടി. ലോകത്ത് അസാധാരണ ബുദ്ധിമികവിന് ഉടമകളായ ഒരുശതമാനം പേരിലാണ് ഈ മിടുക്കി ഇടംകണ്ടെത്തിയിരിക്കുന്നത്. 

ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിങ്, ബില്‍ ഗേറ്റ്‌സ് എന്നിവരുടെ സ്‌കോര്‍ 160 ആണ്. സാധാരണക്കാരുടെ ശരാശരി ഐ.ക്യ ശരാശരി നൂറാണ്. ജീനിയസുകളുടേത് 140നു മുകളിലായിരിക്കും. മകളുടെ നേട്ടത്തില്‍ അമ്മ ഡോളി ബക്ക്‌ലാന്റ് ആഹ്ലാദം പ്രകടിപ്പിച്ചു. കഠിനാധ്വാനിയായ കുട്ടിയാണ് നിക്കോളെന്നും സ്‌കൂളിലേക്കുള്ള ഹോംവര്‍ക്കുകള്‍ കൃത്യമായി ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു.

അധ്യാപകരോട് കൂടുതല്‍ ഹോംവര്‍ക്കുകള്‍ ചോദിച്ചുവാങ്ങും. ഇളംപ്രായത്തില്‍ തന്നെ പുസ്തകങ്ങളിലെയും മാഗസിനുകളിലെയും തെറ്റുകള്‍ കണ്ടുപിടിക്കാറുണ്ടായിരുന്നു. സങ്കീര്‍ണമായ ഗണിതസമവാക്യങ്ങള്‍ അതിവേഗം ചെയ്തുതീര്‍ക്കും. നിക്കോളിന്റെ പ്രധാന വിനോദങ്ങള്‍ വായനയും പാട്ടും നാടകവുമാണ്

Scroll To Top