Friday December 09, 2016
Latest Updates

കൂട്ടിലേയ്ക്ക് വീണ രണ്ട് വയസുകാരനെ ഉപദ്രവിക്കാതെ ചീറ്റ !

കൂട്ടിലേയ്ക്ക് വീണ രണ്ട് വയസുകാരനെ ഉപദ്രവിക്കാതെ ചീറ്റ !

അമേരിക്കയിലെ ക്ലവര്‍ലാന്‍ഡില്‍ ചീറ്റയുടെ കൂട്ടിലേക്ക് വീണ രണ്ടു വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. 
രണ്ടു മക്കളുമായി മൃഗശാല കാണാന്‍ വന്ന അമ്മയുടെ കൈയ്യില്‍ നിന്നും പിടിവിട്ടാണ് ഇളയ കുട്ടി ചീറ്റയുടെ കൂടിനുള്ളിലേയ്ക്ക് വീണത്.

ചീറ്റക്കൂടിന് മുകളിലൂടെ കുട്ടികളെ കളിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ അമ്മയുടെ പിടിവിട്ട് കുട്ടി 12 അടി താഴെയുള്ള കൂട്ടിലേയ്ക്ക് വീഴുകയായിരുന്നു. കുട്ടി വീണതിന് പിന്നാലെ രക്ഷിതാക്കളും പിന്നാലെ കൂട്ടിലേക്ക് ചാടി. ഇവരെ ആരെയും ചീറ്റ ഉപദ്രവിച്ചില്ല.കാഴ്ച്ചകള്‍ എല്ലാം കണ്ട് കൂട്ടിന്റെ ഒരു ഭാഗത്ത് നിശബ്ദമായി ഇരുന്നതെയുള്ളൂ അത്. ഉയരത്തില്‍ നിന്നും വീണതിന്റെ ആഘാതത്തില്‍ കാലിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയമവിരുദ്ധമായി കുട്ടിയെ കൂടിനു മുകളില്‍ കൊണ്ടു പോയതിന് അമ്മയുടെ പേരില്‍ മൃഗശാലാ അധികൃതര്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.

 

Scroll To Top