Wednesday December 07, 2016
Latest Updates

ശാസ്ത്രീയ സംഗീതം ബുദ്ധി വര്‍ദ്ധിപ്പിക്കും!

ശാസ്ത്രീയ സംഗീതം ബുദ്ധി വര്‍ദ്ധിപ്പിക്കും!

സംഗീതം മാനസിക സംഘര്‍ഷങ്ങള്‍ കുറക്കുമെന്ന് നമുക്കറിയാം. എന്നാല്‍ പാട്ട്‌കേട്ടാല്‍ ബുദ്ധി വര്‍ധിച്ചാലോ? . സംഗീതം ബുദ്ധിയും, ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം.

എല്ലാ പാട്ടിനും ഈ ഗുണമില്ല എന്നും പഠനം പറയുന്നു. ദ്രുത താളത്തിലുള്ള പാട്ടുകള്‍ കേള്‍ക്കുന്നത് അത്ര നല്ലതല്ല. നമ്മുടെ സ്വന്തം ശാസ്ത്രിയ സംഗീതമാണ് ബുദ്ധി വര്‍ധിക്കാന്‍ ഏറെ നല്ലതെന്നാണ് പഠനം പറയുന്നത്. ഹെല്‍സിങ്കി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ശാസ്ത്രിയ സംഗീതത്തിന്റെ അത്ഭുത സിദ്ധി വെളുപ്പെടുത്തിയ പഠനങ്ങള്‍ക്കു പിന്നില്‍. ശാസ്ത്രീയ സംഗീതം മനസ് ശാന്തമാക്കുന്നതോടൊപ്പം പഠിക്കാനും ഓര്‍മ്മിക്കാനുമുള്ള കഴിവ് കൂട്ടുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഒരു സംഘം ആളുകളെ ഒരുമിച്ചിരുത്തി വയലിന്‍ കച്ചേരി കേള്‍പ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. കേട്ടു കൊണ്ടിരുന്നവരുടെ തലച്ചോര്‍ കൂടുതല്‍ ഉണര്‍ന്നും ഇന്ദ്രിയങ്ങള്‍ കൂടുതല്‍ ജാഗരൂകമായും പ്രവര്‍ത്തിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നത് വഴി പഠിക്കാനും ഓര്‍ക്കാനുമുള്ള കഴിവ് കൂടും.

പാര്‍ക്കിസണ്‍സ് രോഗം മൂലം വലയുന്നവരുടെ ചികിത്സക്ക് പഠനം സഹായകരമാവുമെന്ന് ഗവേഷണത്തിനു നതൃത്വം നല്‍കിയ ജര്‍മ ജര്‍വേല പറഞ്ഞു.

 

Scroll To Top