Friday December 09, 2016
Latest Updates

അമ്മയ്ക്ക് മക്കളുടെ ക്രിസ്മസ് സമ്മാനം-വീഡിയോ(സൂക്ഷിക്കുക …ചീത്തവാക്കുകള്‍ അടങ്ങിയത് !)

അമ്മയ്ക്ക് മക്കളുടെ ക്രിസ്മസ് സമ്മാനം-വീഡിയോ(സൂക്ഷിക്കുക …ചീത്തവാക്കുകള്‍ അടങ്ങിയത് !)

ബല്ലിന :നക്ഷത്രങ്ങളും പുല്‍ക്കൂടുമൊക്കെയായി വീട് അലങ്കരിച്ചും രുചിയേറും വിഭവങ്ങളുണ്ടാക്കിയും ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ അമ്മ. എല്ലാ ക്രിസ്മസിനെന്ന പോലെ ഇത്തവണയും ക്രിസ്മസ് കുര്‍ബാനയ്‌ക്കൊക്കെ പോയി മടങ്ങിയെത്തിപ്പോഴാണ് അറിയുന്നത്, ഏറെ കഷ്ടപ്പെട്ടുണ്ടാക്കിയ ക്രിസ്മസ് ഹാം നായ കട്ടു തിന്നുവെന്ന്…. 

സഹിക്കാന്‍ പറ്റിയില്ല അവര്‍ക്കത്.. പിന്നെ മക്കളെ ചീത്ത പറയാനും നായയെ വഴക്കുപറയാനും തുടങ്ങി. വീടിനകത്തൊക്കെ ഓടിനടന്ന് പരിശോധിച്ചു.. പിന്നാലെ മക്കളും. 

അയര്‍ലണ്ടിലെ മായോയിലെ ബല്ലീന സ്വദേശിയായ മേരി ബോര്‍ഗന്‍ പള്ളിയില്‍ നിന്നു കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ക്രിസ്മസ് ഹാം കാണുന്നില്ലെന്നറിയുന്നത്. ക്രിസ്മസിന്റെ സെപ്ഷ്യല്‍ വിഭവമണ് ഇറച്ചി കൊണ്ടുള്ള ഈ വിഭവം. ഡൈനിങ്ങ് ടേബിളിലും അടുക്കളയിലുമെല്ലാം ഇവര്‍ ഹാം നോക്കി നടന്നു. ഇതിനു പിന്നാലെ ക്യാമറയുമായി മക്കളും നടക്കുന്നുണ്ടായിരുന്നു. മക്കളുടെ പറ്റിക്കലാണെന്നറിയാതെ മേരി ഏറെ നേരം മക്കളെയും വളര്‍ത്തുനായയെയും ചീത്ത പറഞ്ഞു കൊണ്ടു വീടുമുഴുവന്‍ ക്രിസ്മസ് ഹാം അന്വേഷിച്ചു. ക്രിസ്മസിനു വേണ്ടി ഏറെ ദിവസം കഷ്ടപ്പെട്ടുണ്ടാക്കിയതാണ് ഈ വിഭവം. 

ഇതിനിടയിലാണ് വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നത് മേരി കണ്ടത്. അതോടെ ആരാണ് വാതില്‍ തുറന്നിട്ടതെന്നു പറഞ്ഞു പെണ്‍മക്കളെ വഴക്ക് പറയാന്‍ തുടങ്ങി. 

വീടിനകം മുഴുവന്‍ ക്രിസ്മസ് ഹാമും അന്വേഷിച്ച മേരിക്ക് മുന്നിലേക്ക് ഹാമുമായി മക്കളെത്തുന്നത്. പറ്റിച്ചേ എന്നു പറഞ്ഞു കൊണ്ടു മക്കള്‍ ഹാം അമ്മയ്ക്ക് തിരികെ നല്‍കി. കുസൃതിക്കാരികളായ മൂന്നു പെണ്‍കുട്ടികളും കൂടി ഇതാദ്യമായല്ല മേരിയെ കളിപ്പിക്കുന്നത്. ഒരിക്കല്‍ കസേരയിലിരുന്നു ഉറങ്ങുകയായിരുന്നു മേരിയ്ക്കു നേരെ കളിത്തോക്കുകളുമായെത്തി വെടിയുതിര്‍ക്കുന്ന ശബ്ദം കേള്‍പ്പിച്ചു. കേട്ടപാടെ മേരി ഉറക്കത്തില്‍ നിന്നു ഞെട്ടിയേഴുന്നേറ്റു. പേടിച്ചു പോയ മേരിയെ കണ്ടു മക്കള്‍ ചിരിച്ചു. കുസൃതികളായ മക്കളുടെ തമാശകളില്‍ പക്ഷേ മേരി ദേഷ്യപ്പെടാറില്ല…

ഏതായാലും മക്കളെല്ലാവരും കൂടി അമ്മയെ കബളിപ്പിച്ച രസികന്‍ കഥ ഇതിനോടകം സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. അയര്‍ലണ്ടിലെ മായോയിലെ ബല്ലീന സ്വദേശിയായ ഡിയര്‍ബഹ്‌ല ബ്രോഗന്‍ അമ്മയെ മക്കള്‍ പറ്റിച്ച ദൃശ്യങ്ങള്‍ യുടൂബിലും ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ പോസ്റ്റ് ചെയ്തിട്ടുണ്ട്

Scroll To Top