Thursday August 17, 2017
Latest Updates

അയര്‍ലണ്ടിലെ ക്ലെയറില്‍ തടാകത്തിലേക്ക് കൂപ്പുകുത്തിയ കാറില്‍ നിന്നും ആറുമാസക്കാരന് പുനര്‍ജന്മം

അയര്‍ലണ്ടിലെ ക്ലെയറില്‍ തടാകത്തിലേക്ക് കൂപ്പുകുത്തിയ കാറില്‍ നിന്നും ആറുമാസക്കാരന് പുനര്‍ജന്മം

ഡബ്ലിന്‍ : തടാകത്തിലേക്ക് കൂപ്പുകുത്തിയ കാറില്‍ നിന്നും ആറുമാസക്കാരന് പുനര്‍ജന്മം.പ്രദേശത്തെ മീന്‍പിടുത്തക്കാരനാണ് പിഞ്ചു കുഞ്ഞിന്റെ ജീവന് തുണയായത്; പിന്നെ ഭാഗ്യവും.ദമ്പതികള്‍

കുഞ്ഞിനെ സീറ്റിലുറപ്പിച്ചു പുറത്തിറങ്ങിയ നേരത്താണ് എല്ലാം സംഭവിച്ചത്. കാര്‍ കുതിച്ച് മുന്നോട്ടുപോയി.കൗണ്ടി ക്ലയറിലെ ക്നോക്കാഫോര്‍ട് പിയര്‍ മൗണ്ട് ഷാനോണിലാണ് സംഭവം. മീന്‍പിടുത്തക്കാരനായ ജോണ്‍ ബാറിയെ ഇടിച്ചിടാതെ വാഹനം വെള്ളത്തിലേക്കിറങ്ങി.

അങ്കലാപ്പിലായ അമ്മ നിലവിളിച്ചുകൊണ്ട് പാഞ്ഞുവരുന്നതു കണ്ടപ്പോഴാണ് കാറിനുള്ളില്‍ കുട്ടി കുടുങ്ങിയിട്ടുണ്ടെന്നു ജോണ്‍ ബാറിന് മനസ്സിലായത്.ജോണും കുട്ടിയുടെ അമ്മയും ചേര്‍ന്ന് പാതി മുങ്ങിയ കാറില്‍ നിന്നും ഡോര്‍ തുറന്ന് അവനെ രക്ഷിച്ചു.

‘ഞാന്‍ വെള്ളത്തിലായിരുന്നു. കാര്‍ അപകടകരമാം വിധം എന്റെയടുത്തെത്തിയിരുന്നു.ബോട്ടിനപ്പുറത്തു നില്‍ക്കുകയായിരുന്നു ഞാന്‍.അരയ്ക്കുവരെ വെള്ളമുണ്ടായിരുന്നു.കുട്ടിയുടെ അമ്മയുടെ നിലവിളിയാണ് ഞാന്‍ കേട്ടത്.കാര്‍ വളരെ വേഗത്തില്‍ വെള്ളത്തിലേക്കാഴുകയായിരുന്നു.ഷൂസും മറ്റ് ചെറിയ സാധനങ്ങളും വെള്ളത്തില്‍ പൊങ്ങി നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുട്ടി വാഹനത്തിലുണ്ടെന്ന് അറിഞ്ഞതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്’

.മാതാപിതക്കള്‍ വളരെ വിഷമത്തിലായിരുന്നെങ്കിലും അപകടത്തിനിരയായ ബാലന്‍ വളരെ സന്തോവാനായിരുന്നുവെന്ന് ജോണ്‍ പറഞ്ഞു.ഇത്രയും സന്തോഷവാനായൊരു കുഞ്ഞിനെ ഇതുവരേയും ഞാന്‍ കണ്ടിട്ടില്ല. ഇനി കാണാന്‍ കഴിയുമെന്നും കരുതുന്നില്ല’.-ജോണ്‍ പറഞ്ഞു.
രക്ഷപ്പെടുത്തിയ കുട്ടി ഇപ്പോള്‍ ചികില്‍സയിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഗാര്‍ഡയോ മറ്റധികൃതരോ ജോണുമായി ബന്ധപ്പെട്ടില്ലെന്നും പറയുന്നു

Scroll To Top