Sunday December 04, 2016
Latest Updates

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരാഴ്ച വിട്ടുനില്‍ക്കാനുള്ള അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷണം പരാജയപ്പെട്ടു

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരാഴ്ച വിട്ടുനില്‍ക്കാനുള്ള അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷണം പരാജയപ്പെട്ടു

എന്നിസ് : സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരാഴ്ച വിട്ടുനില്‍ക്കാനുള്ള ക്ലെയറിലെ വിദ്യാര്‍ത്ഥികളുടെ ശ്രമം പരാജയപ്പെട്ടു. ക്ലെയറിലെ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളാണ് ഈ ശ്രമം നടത്തിയത്. എന്നാല്‍ പലര്‍ക്കും സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ലോഗിന്‍ ചെയ്യാതിരുന്ന സമയത്ത് അസ്വസ്ഥതയും കഠിനമായ വിരസതയും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. 

എന്നിസിലെ കോള്‍സ്റ്റേ മുറെയിലെ വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷണം നടത്തിയത്. 24 മണിക്കൂര്‍ മുതല്‍ ഒരാഴ്ച വരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കാനായിരുന്നു തീരുമാനം. ജൂനിയര്‍ സൈക്കിളിലെയും സീനിയര്‍ സൈക്കിളിലെയും 536 വിദ്യാര്‍ത്ഥികള്‍ പരീക്ഷണത്തില്‍ പങ്കെടുത്തു. എന്നാല്‍ പരീക്ഷണത്തില്‍ പങ്കെടുത്ത പകുതിയിലധികം പേര്‍ക്കും ഒരു ദിവസത്തിലധികം സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നു നില്‍ക്കാനായില്ല. സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്ന സമയത്ത് കഠിനമായ നിരാശയും വിഷാദവും അനുഭവപ്പെട്ടതായി ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. 

വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ സംസ്‌കാരം അളക്കുന്നതിനായിരുന്നു ഈ പരീക്ഷണം നടത്തിയത്. സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ തുറക്കാതിരുന്ന സമയത്ത് ഒറ്റപ്പെട്ടു പോയതായി തോന്നലുണ്ടായെന്ന് പരീക്ഷണത്തിന്റെ ഭാഗമായ മൂന്നിലൊന്ന് പേരും അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പ്രൊജക്റ്റിന്റെ ഭാഗമായി ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയുടെ ദോഷവശങ്ങളെക്കുറിച്ച് ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കുകയും ചെയ്തു. 

Scroll To Top