Friday December 09, 2016
Latest Updates

അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും …

അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും …

ക്ലെയറിലെ ലക്ഷപ്രഭു തന്റെ 72 ഏക്കര്‍ ഭൂമിയെ വന്യജീവി സങ്കേതമാക്കുന്നതിന്റെ തിരക്കിലാണ്.കര്‍ഷകനും ബിസിനസ്‌കാരനുമായ ജെജെ മെക്കാബ് ആണ് തന്റെ കൊട്ടാരസമാനമായ ബംഗ്ലാവിന് സമീപമുള്ള 72 ഏക്കര്‍ ഭൂമി വന്യജീവി സങ്കേതമാക്കുന്നത്. വനമൊക്കെയാകുമ്പോള്‍ വേട്ടക്കിറങ്ങാമെന്ന് കരുതുന്നവര്‍ സൂക്ഷിക്കുക. പ്രദേശത്ത് കയറുന്ന വേട്ടക്കാരെയും അതിക്രമിച്ച് കയറുന്നവരെയും പിടികൂടാന്‍ മരങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. 

മാനിനോടും മറ്റും വന്യ മൃഗങ്ങളോടുമുള്ള താല്‍പര്യമാണ് മെക്കാബിനെ വീടിനടുത്ത് തന്നെ വന്യജീവി സങ്കേതം ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ അതിക്രമിച്ച് കയറുന്നവരെയും വേട്ടക്കാരെയും വെറുതെ വിടാന്‍ ഇദ്ദേഹം ഒരുക്കമല്ല. വേട്ടക്കാരുടെ വെടിയേറ്റ് തന്റെ പശുവിന് പരിക്കേറ്റതാവാം മെക്കാബിനെ കൂടുതല്‍ ജാഗരൂകനാക്കിയത്. മരങ്ങളില്‍ ഘടിപ്പിച്ച രഹസ്യ ക്യാമറകള്‍ വഴി അതിക്രമിച്ചു കയറുന്നവരെ പിടികൂടി തോക്ക് പിടിച്ചെടുക്കുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം വന്യജീവി സങ്കേതം മെക്കാബിന്റെ ബംഗ്ലാവിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന് കണ്ടറിയണം. 1750കളില്‍ നിര്‍മിക്കപ്പെട്ട ഒമ്പത് മുറി ബംഗ്ലാവ് 64 കിടപ്പുമുറികളുള്ള കൊട്ടാരമാക്കി മാറ്റാനാണ് ഇയാള്‍ തയ്യാറെടുക്കുന്നത്. വീടിനോടനുബന്ധിച്ച് രണ്ട് നില നഴ്‌സിങ് ഹോമും മറ്റും നിര്‍മിക്കാനും മെക്കാബ് പദ്ധതിയിടുന്നുണ്ട്

Scroll To Top