Saturday December 10, 2016
Latest Updates

ക്ലയറില്‍ കുത്തേറ്റ് മരിച്ച ആഫ്രിക്കന്‍ യുവതിയെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ വിളിച്ചു കൊണ്ടുവന്നതെന്ന് റിപ്പോര്‍ട്ട്

ക്ലയറില്‍ കുത്തേറ്റ് മരിച്ച ആഫ്രിക്കന്‍ യുവതിയെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ വിളിച്ചു കൊണ്ടുവന്നതെന്ന് റിപ്പോര്‍ട്ട്

ലിമറിക് : ക്ലെയറില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച ആഫ്രിക്കന്‍ യുവതി ആഞ്ചലിക്വ് ബില്ലിംഗ് രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് തിരിച്ച് പോകാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. നാട്ടിലേക്ക് പോകുന്നതിനായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് വരെ എത്തിയ യുവതിയെ ഭര്‍ത്താവ് കൊര്‍നെലിയസ് ബില്ലിംഗ് ഇടപെട്ട് തിരിച്ച് വിളിക്കുകയായിരുന്നു. തന്റെ മകള്‍ നാല് വയസുകാരി പമേലയുമായാണ് ആഞ്ചലിക്വ് നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ കുട്ടിയെ കാണാനില്ലെന്ന് കൊര്‍നെലിയസ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യാത്ര മുടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്തുക്കള്‍ അറിയിച്ചതാണ് ഇക്കാര്യം.

 മരിച്ച ദമ്പതികള്‍ വിവാഹദിനത്തില്‍


മരിച്ച ദമ്പതികള്‍ വിവാഹദിനത്തില്‍

 

അയര്‍ലണ്ടില്‍ കുടിയേറിയ ആഞ്ചലിക്വ് ഭര്‍ത്താവ് അറിയാതെയാണ് നാടുവിടാന്‍ ശ്രമിച്ചത്. കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ടില്‍ വച്ച് അധികൃതര്‍ യാത്ര തടഞ്ഞു. അതേസമയം തന്റെ ഒപ്പം കുട്ടിയെ വിട്ടുകിട്ടുന്നതിന് യുവതി എന്നിസ് കോടതി ഇന്നലെ പരിഗണിക്കാനിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്. കുട്ടിയുമായി തിരികെ പോകുന്നതിനുള്ള നിയമപരമായ തടസം നീക്കിക്കിട്ടുന്നതിനാണ് യുവതി കോടതിയെ സമീപിച്ചത്.ഒരു മകളെയെങ്കിലും ഇത്തവണ തിരികെ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ 

കുട്ടിയുമായി എങ്ങനെയെങ്കിലും നാട്ടില്‍ തിരികെ എത്തണമെന്ന ലക്ഷ്യത്തിലായിരുന്നു ഈ യുവതി. എന്നാല്‍ കുട്ടികളെ കൂടാതെ തിരകെ പോകില്ലെന്ന നിലപാടിലായിരുന്നു ആഞ്ചലിക്വ് ഇതാണ് ദുരന്തം ക്ഷണിച്ചു വരുത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. യുവതിക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. അച്ഛന്‍ അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചതായി രണ്ടു മക്കളും മൊഴി നല്‍കിയിട്ടുണ്ട്.നാലുവയസും രണ്ടു വയസുമുള്ള കുട്ടികള്‍ ഇപ്പോള്‍ അയല്‍വാസികളുടെ സംരക്ഷണയിലാണ്. കുട്ടികളെ നോക്കുന്നതിനായി ഒരു സോഷ്യല്‍ വര്‍ക്കറെയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

Scroll To Top