Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ സ്വകാര്യ ക്ലാംബിംഗ് നിയന്ത്രണത്തിനായി സര്‍ക്കാര്‍, അമിത ചൂഷണത്തിന് അവസാനമാകും 

അയര്‍ലണ്ടിലെ സ്വകാര്യ ക്ലാംബിംഗ് നിയന്ത്രണത്തിനായി സര്‍ക്കാര്‍, അമിത ചൂഷണത്തിന് അവസാനമാകും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രൈവറ്റ് ക്ലാമ്പേഴ്‌സിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ ഐറിഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.ഇതോടെ പ്രൈവറ്റ് ക്ലാംബിംഗ് ഏജന്‍സികള്‍ വാഹന ഉടമകള്‍ക്ക് നേരെ ചുമത്തുന്ന അമിത ഫൈനുകള്‍ അടക്കമുള്ള അന്യായമായ നടപടികള്‍ക്ക് സര്‍ക്കാര്‍ കടിഞ്ഞാന്‍ ഏര്‍പ്പെടുത്തുകയാണെന്ന് ഗതാഗത മന്ത്രി പാസ്‌കല്‍ ഡോണഗു ബില്‍ അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കി.

നഗരത്തിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള കൂടിയുള്ള ബില്‍ സമ്മറോടെ നടപ്പാക്കും. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്കാണ് പുതിയ ബില്‍ പ്രകാരം ക്ലാംബിംഗ് നിയന്ത്രണ ചുമതല. പുതിയ ബില്‍ പ്രകാരം എവിടെയൊക്കെ എവിടെയൊക്കെ ക്ലാമ്പിങ്ങ് ഉണ്ട്, പരമാവധി ക്ലാംബിംഗ് റിലീസ് കാലയളവ് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നത് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവാദിത്വമാണ്.അതിനായുള്ള കമ്മിറ്റിയുടെ അന്തിമ തീരുമാനങ്ങള്‍ക്ക് ശേഷമാണ് ക്ലാംബിഗ് നിയന്ത്രണ ബില്‍ നടപ്പാക്കുന്നത്.

പുതിയ ബില്‍ പ്രകാരം പൊതു സ്ഥലത്തുള്ള അന്യായമായ പാര്‍ക്കിംഗ് ക്ലാമ്പ് ചെയ്യാന്‍ ഗാര്‍ഡ,ലോക്കല്‍ അതോറിറ്റി,ട്രാഫിക് വാര്‍ഡന്‍മാര്‍ എന്നിവര്‍ക്കാണ് അധികാരം.അതെ സമയം സ്വകാര്യ വസ്തുക്കളിലെ പാര്‍ക്കിംഗിന് നിയന്ത്രണങ്ങള്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടില്ല.ഇവ പരമാവധി പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാനാണ് ബില്‍ ലക്ഷ്യമിടുന്നത്.ഒപ്പം താഴ്ന്ന പരിധിയിലുള്ള ക്ലാംബിംഗ് തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ പോകാനും അവസരം ഉണ്ടാകും 

ഈ ബില്‍ നേരത്തെ അവതരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിയമത്തിലെ സങ്കീര്‍ണ്ണതകള്‍ മൂലം അവതരണം വൈകുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.പരിസ്ഥിതി കമ്മറ്റി, ഗതാഗതം, സാംസ്‌കാരികം തുടങ്ങിയ വിവിധ കമ്മറ്റികളുമായി ഇതുനുള്ള കൂടിയാലോചനകള്‍ നടത്തിയിരുന്നു. എന്നാല്‍ പദ്ധതി മുന്നോട്ട് നീക്കാനായില്ല. ക്ലാംബിംഗ് പൂര്‍ണ്ണമായും നിരോധിക്കണമെന്നാണ് ലിയോ വരേദ്കര്‍ അഭിപ്രായപ്പെട്ടതെങ്കിലും അതിനെതിരെയും ശക്തമായ എതിര്‍പ്പുകളാണ് ഭരണകക്ഷിയില്‍ ഉണ്ടായത്.

 

Scroll To Top