Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ ക്ലാമ്പിംഗ് റിലീസിംഗ് ഫീസ് 130 യൂറോയിലേയ്ക്ക്

ഡബ്ലിനില്‍ ക്ലാമ്പിംഗ് റിലീസിംഗ് ഫീസ് 130 യൂറോയിലേയ്ക്ക്

ഡബ്ലിന്‍ :ഡബ്ലിന്‍ സിറ്റി മേഖലയിലെ ക്ലാംബിംഗ് റിലീസിംഗ് ഫീസ് 130 യൂറോയായി ഉയര്‍ത്താനുള്ള നിര്‍ദേശങ്ങളുമായി സിറ്റി പാര്‍ക്കിംഗ് അപ്പീല്‍ കമ്മിറ്റി ഓഫിസര്‍ ലിയാം കെല്‍ത്തി വീണ്ടും രംഗത്തെത്തി.പല ഡ്രൈവര്‍മാരും ക്ലാംബിംഗിനെ കാര്യമായി എടുക്കാതെ വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്.അത്തരം സാഹചര്യത്തിലാണ് നിലവിലുള്ള തുകയില്‍ നിന്നും 130 യൂറോയാക്കി ക്ലാംബിംഗ് റിലീസിംഗ് ചാര്‍ജ് പുതുക്കി നിശ്ചയിക്കാന്‍ ധാരണയുള്ളത്.

1998 ന് ശേഷം ഇതേ വരെയും ക്ലാംബിംഗ് റിലീസിംഗ് ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ല. ക്ലാംബിംഗിനു വിധേയരാകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരാരുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിക്കുകയാണ്.ക്ലാംബിംഗ് വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമല്ല ഇതിനു പിന്നിലുള്ളത്.നോ പാര്‍ക്കിംഗ് മേഖലയിലെ പാര്‍ക്കിംഗ് ശീലം ഒഴിവാക്കുകയാണ്.ലിയാം കെല്‍ത്തി പറഞ്ഞു.48 മാസത്തിനിടെ 64 തവണ വരെ പിഴയടിച്ച് രക്ഷപ്പെട്ട കേസുകളുണ്ട്.കെല്ലി പറഞ്ഞു.

കഴിഞ്ഞാ ഒരു വര്‍ഷം 80 യൂറോ വീതം പിഴയൊടുക്കി വാഹനങ്ങള്‍ റിലീസ് ചെയ്തു കൊണ്ടുപോയവര്‍ 54,080 പേരാണ്.25.4 മില്യന്‍ യൂറോയാണ് ഇത്തരത്തില്‍ അകെ സമാഹരിച്ചത്.

ലിയോ വരെദ്കര്‍ ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ പറഞ്ഞു കേട്ടിരുന്ന ക്ലാമ്പിംഗ് നിരോധന നിയമാവട്ടെ അന്തിമ ഘട്ടത്തില്‍ എത്തിയിട്ടുമില്ല.

Scroll To Top