Monday December 05, 2016
Latest Updates

ക്ലാമ്പിംഗ് ഫൈന്‍ വര്‍ദ്ധിപ്പിക്കും:ഡബ്ലിനില്‍ 130 യൂറോയാക്കണമെന്ന് നിര്‍ദേശം 

ക്ലാമ്പിംഗ് ഫൈന്‍ വര്‍ദ്ധിപ്പിക്കും:ഡബ്ലിനില്‍ 130 യൂറോയാക്കണമെന്ന് നിര്‍ദേശം 

ഡബ്ലിന്‍:ഡബ്ലിനില്‍ ക്ലാംപിംഗ് ഫൈന്‍ 130 യൂറോയായി ഉയര്‍ത്തണമെന്ന് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ പാര്‍ക്കിംഗ് അപ്പീല്‍ കമ്മിറ്റി കൌണ്‍സിലിനോട് ആവശ്യപ്പെട്ടു. 1998 മുതല്‍ ഫൈന്‍ തുക 80 യൂറോയായി തുടരുകയാണ്. അനധികൃത പാര്‍ക്കിംഗ് തടയുന്നതിന് നിലവിലെ സാഹചര്യത്തില്‍ തുക അപര്യാപ്തമാണെന്നും അപ്പീല്‍ കമ്മിറ്റി ഓഫീസര്‍ ബില്‍ കീല്‍തി നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 56000 വാഹനങ്ങള്‍ ക്ലാമ്പ് ചെയ്യപ്പെട്ടിട്ടുണ്ട്.

ക്ലാംബിഗ് പദ്ധതി നടപ്പാക്കാനായി 7 മില്യണ്‍ യൂറോ ചെലവ് വരുമ്പോള്‍ വെറും 4.2 മില്യണ്‍ മാത്രമാണ് വരുമാനമായി തിരികെ ലഭിക്കുന്നത്. 23000 ല്‍ അധികം ഡ്രൈവര്‍മാര്‍ നാലിനും അന്‍പതിനും ഇടയില്‍ തവണ ക്ലാമ്പ് ചെയ്യപ്പെട്ടു. അതില്‍ തന്നെ ഒരാള്‍ 50
തവണ പിടിക്കപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. നേരത്തേ 2011 ജൂണില്‍ ഗതാഗതമന്ത്രിക്കയച്ച ഒരു കത്തിലും കീല്‍തി സമാന ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാല്‍ ആവശ്യം അംഗീകരിക്കുന്നത് ജനഹിതമാവില്ലെന്ന് ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബൂര്‍ക് പറഞ്ഞു.നിലവിലെ തുകയില്‍ ചെറിയ മാറ്റം ആവാമെങ്കിലും, വര്‍ദ്ധിച്ചു വരുന്ന ജീവിതചിലവുകളുടെ പാശ്ചാത്തലത്തില്‍ ഇത്ര ഭീമമായ ഒരു വര്‍ദ്ധനവ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും. ക്ലാംപിംഗ് ചെയ്യുന്ന സ്വകാര്യ കമ്പനികളുടെനഷ്ടം നികത്താന്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അയര്‍ലണ്ടില്‍ ക്ലാംബിംഗ് ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ നടപടി ഇതേ വരെ ഒന്നുമായിട്ടില്ല.പ്രൈവറ്റ് പ്രൊപ്പര്‍ട്ടിയിലെ ക്ലാംബിംഗ് ഫൈന്‍ കുറയ്ക്കാനുള്ള ബില്‍ ഉടനെയുണ്ടാവുമെന്ന് അടുത്തയിടയും ഗതാഗതമന്ത്രി പാസ്‌കല്‍ ഡോനഗ് അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ക്ലാംബിംഗ് ഫീസ് കൂട്ടാനുള്ള ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ നീക്കം.

Scroll To Top