Thursday January 19, 2017
Latest Updates

ഡബ്ലിന്‍ സിറ്റി സെന്ററില്‍ മുഖം മൂടിയാക്രമണം 

ഡബ്ലിന്‍ സിറ്റി സെന്ററില്‍ മുഖം മൂടിയാക്രമണം 

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് കുത്തേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡബ്ലിന്‍ സിറ്റി സെന്ററിലെ ടാല്‍ബോട്ട് സ്ട്രീറ്റില്‍ വച്ച് ഇന്നലെ രാത്രി 8 മണിക്കായിരുന്നു സംഭവം. മുഖംമൂടി ധരിച്ച് എത്തിയ ആള്‍ യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല.

തെരുവില്‍ ജനത്തിരക്കേറിയ സമയത്താണ് സംഭവം നടന്നത്. ദൃക്‌സാക്ഷികള്‍ ചേര്‍ന്ന് യുവാവിനെ മാറ്റര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അക്രമിക്കായി ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

Scroll To Top