Thursday September 21, 2017
Latest Updates

സിറ്റി സെന്ററില്‍ ലുവാസും കാറും കൂട്ടിയിടിച്ച് അപകടം:12 പേര്‍ക്ക് പരിക്കേറ്റു

സിറ്റി സെന്ററില്‍ ലുവാസും കാറും കൂട്ടിയിടിച്ച് അപകടം:12 പേര്‍ക്ക് പരിക്കേറ്റു

ഡബ്ലിന്‍;ഡബ്ലിനില്‍ ലുവാസും കാറും കുട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാത്രി പത്ത് മണി കഴിഞ്ഞപ്പോള്‍ ഡബ്ലിന് നഗരത്തിന് പടിഞ്ഞാറുള്ള സുയിര്‍ റോഡില്‍ വെച്ചാണ് നിയന്ത്രണം വിട്ടു വന്ന ഒരു കാര്‍ ലുവാസില്‍ ഇടിച്ചത്. 

പരിക്കേറ്റവരില്‍ ഒന്‍പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ഫയര്‍ എഞ്ചിനുകളും അ്ഞ്ച് ആംബുലന്‍സുകളും അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തി.

കൂട്ടിയിടിയില്‍ ഒരു ജീപ്പും ഉള്‍പ്പെട്ടിരുന്നതായാണ് വിവരങ്ങള്‍. പരിക്കേറ്റവരെ സെന്റ് ജെയിംസ്, ബ്ലഞ്ചാര്‍ഡ്‌സ് ടൗണ്‍, താല ആശുപത്രികളിലാണ് പ്രവേശിപ്പിച്ചതെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. റെഡ് ലൈനിലുള്ള ലുവാസിന്റെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Scroll To Top