Sunday April 30, 2017
Latest Updates

അയര്‍ലണ്ടിന് മലയാളികളടക്കം 3,350 പുതിയ പൗരന്‍മാര്‍

അയര്‍ലണ്ടിന് മലയാളികളടക്കം 3,350 പുതിയ പൗരന്‍മാര്‍

ഡബ്ലിന്‍:ഇന്ത്യയടക്കം 120 രാജ്യങ്ങളില്‍ നിന്നുള്ള പുതിയ ഐറിഷ് പൗരന്‍മാര്‍ക്ക് ഇക്കുറി ക്രിസ്മസ് നേരത്തെ തന്നെ എത്തി.ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടന്ന നാല് വ്യത്യസ്ത ചടങ്ങുകളിലാണ് നൂറോളം മലയാളികള്‍ അടക്കമുള്ളവര്‍ പൗരത്വം സ്വീകരിച്ചത്.
വര്‍ഷങ്ങളായി ഇവര്‍ അയര്‍ലണ്ടില്‍ താമസിച്ചു വരുന്നവരാണെങ്കിലും പൂര്‍ണമായും ഐറിഷ്‌കാരനായി മാറിയ അപൂര്‍വ നിമിഷമായിരുന്നു ഇന്നലെ നടന്നത്. റിട്ടയേഡ് ഹൈക്കോടതി ജഡ്ജ് ബ്രിയന്‍ മക് മോഹന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഐറിഷ് പൗരനാകുന്നതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളെ അയര്‍ലണ്ടിന് ഗുണകരമാക്കണമെന്നു അദ്ദേഹം അഭ്യര്‍ഥിച്ചു. പൗരത്വം ലഭിച്ചവര്‍ തങ്ങളുടെ പഴയ രാജ്യത്ത് നിന്ന് പാട്ടും, കഥകളും, സംഗീതവുമടക്കമുള്ള സംസ്‌കാരത്തെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 
വംശീയമായ അഭിപ്രായങ്ങള്‍ ആരെങ്കിലും ഉയര്‍ത്തിയാല്‍ അത് പൊറുക്കാനും പുതിയ പൌരന്മാര്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി 94,000 പേരാണ് പുതിയതായി ഐറിഷ് പൗരത്വം സ്വീകരിച്ചത്.

Scroll To Top