Tuesday November 21, 2017
Latest Updates

വാട്ടര്‍ഫോര്‍ഡിലും,ഡബ്ലിനിലും സിറ്റിസണ്‍ഷിപ്പ് സെറിമണി

വാട്ടര്‍ഫോര്‍ഡിലും,ഡബ്ലിനിലും സിറ്റിസണ്‍ഷിപ്പ് സെറിമണി

ഡബ്ലിന്‍:അടുത്ത ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി മാര്‍ച്ച് 4 ന് (വെള്ളിയാഴ്ച്ച) നടത്തപ്പെടുമെന്ന് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് അറിയിച്ചു.പതിവില്‍ നിന്നും വ്യത്യസ്ഥമായി വാട്ടര്‍ഫോര്‍ഡ് സിറ്റി ഹാളില്‍ വെച്ചാണ് സെറിമണി.ട്രൈകളര്‍ ആഘോഷ പരിപാടികളുടെ ഭാഗമായാണ് വാട്ടര്‍ഫോര്‍ഡിലെ പ്രത്യേക സെറിമണി സംഘടിപ്പിച്ചിരിക്കുന്നത്.അപേക്ഷകര്‍ക്ക് ഇതുസംബന്ധിച്ച വിവരം തപാലില്‍ അയച്ചു തുടങ്ങിയെന്ന് വകുപ്പധികൃതര്‍ പറഞ്ഞു.വാട്ടര്‍ഫോര്‍ഡില്‍ വെച്ചുള്ള ചടങ്ങില്‍ സിറ്റിസന്‍ ഷിപ്പ് സ്വീകരിക്കുന്നത് ആകെ 100 പേര്‍ മാത്രമാണ്.

ഡബ്ലിനില്‍ വെച്ചുള്ള സിറ്റിസണ്‍ഷിപ്പ് സെറിമണി ദി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഏപ്രില്‍ 15 ന്(വെള്ളിയാഴ്ച) നടത്തപ്പെടുമെന്നും നാച്ചറലൈസേഷന്‍ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു .

Scroll To Top