Saturday December 03, 2016
Latest Updates

മലയാളികള്‍ ഉള്‍പ്പെടെ പുതുതായി ഐറിഷ് പൗരത്വം ലഭിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചു

മലയാളികള്‍ ഉള്‍പ്പെടെ പുതുതായി ഐറിഷ് പൗരത്വം ലഭിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചു

ഡബ്ലിന്‍: പുതുതായി ഐറിഷ് പൗരത്വം ലഭിച്ച ആളുകളുടെ പേരും അഡ്രസും പ്രസിദ്ധീകരിക്കുന്നത് കഴിഞ്ഞ വര്‍ഷമുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. ഇത്തരത്തില്‍ കുടിയേറിയവരുടെ സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും മറ്റും ലഭിക്കുന്നത് ആശങ്കാജനകമാണെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ കുടിയേറ്റക്കാരുടെ അഭിഭാഷകര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. സ്റ്റേറ്റ് ഗസറ്റിലും ഇവ പ്രസിദ്ധീകരിക്കുന്ന പതിവുണ്ടായിരുന്നു.

തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതില്‍ പല കുടിയേറ്റക്കാരും അധികൃതരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ നിയമപരമായി പേരുകള്‍ പ്രസിദ്ധീകരിക്കണം എന്നത് നിര്‍ബന്ധമാണ് എന്നായിരുന്നു അധികൃതരുടെ പ്രതികരണം.ഐറിഷ് ഗസറ്റിലാണ് ആണ് പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുക.
2011 മുതല്‍ ഏകദേശം 93,500ഓളം പേര്‍ക്ക് ഐറിഷ് പൗരത്വം നല്‍കിയതായാണ് കണക്ക്. ഈ വര്‍ഷത്തെ വിവരങ്ങള്‍ മാത്രമാണ് വിവാദത്തെത്തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്തിവച്ചിരിക്കുന്നത്.
പൗരത്വം ലഭിച്ചവരുടെ പേരുകള്‍ ഭാവിയില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല എന്നും, മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സര്‍ച്ച് ചെയ്താല്‍ ലഭിക്കില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു വരികയാണ്.

Scroll To Top