Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ സാധാരണ ജനങ്ങളുടെ പരമാധികാരം വ്യക്തമാക്കുന്ന സിറ്റിസണ്‍ അസംബ്ലി ആരംഭിച്ചു

അയര്‍ലണ്ടിലെ സാധാരണ ജനങ്ങളുടെ പരമാധികാരം വ്യക്തമാക്കുന്ന സിറ്റിസണ്‍ അസംബ്ലി ആരംഭിച്ചു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സിറ്റിസണ്‍സ് അസംബ്ലി വീണ്ടും കൂടാന്‍ തീരുമാനം. നാല് വാരാന്ത്യങ്ങളിലായി അസംബ്ലി നടത്താനാണ് തീരുമാനം. ഇതിനു ശേഷം ജനസഭയുടെ റിപ്പോര്‍ട്ട് നിയമനിര്‍മ്മാണ സഭയ്ക്ക് സമര്‍പ്പിക്കും.

ഭരണഘടനയിലെ അബോര്‍ഷന്‍ സംബന്ധിക്കുന്ന എട്ടാം ഭേദഗതി, വൃദ്ധരുടെ ജനസംഖ്യാ വര്‍ദ്ധനവ്, നിശ്ചിത കാലത്തേയ്ക്കുള്ള പാര്‍ലമെന്റ്, റഫറണ്ടംസ്, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച് അസംബ്ലി ചര്‍ച്ച ചെയ്യാനും റിപ്പോര്‍ട്ട് നല്‍കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

അബോര്‍ഷന്‍ എന്നത് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് അസംബ്ലി ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് മേരി ലാഫോയ് പറഞ്ഞു. ഇതിനെ തുറന്ന മനസ്സോടെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

രാഷ്ട്രീത്തിനതീതമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നിയും വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായവും അസംബ്ലി പരിഗണിക്കണമെന്ന് അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

അയര്‍ലണ്ടിലെ ജനങ്ങളില്‍ നിന്നും റാന്‍ഡം അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 99 പേരാണ് സിറ്റിസണ്‍ അസംബ്ലിയില്‍ പങ്കെടുത്തത്.അയര്‍ലണ്ടിലെ സാധാരണ ജനങ്ങളുടെ പരമാധികാരം വ്യക്തമാക്കുന്ന വേദിയാണ് സിറ്റിസണ്‍ അസംബ്ലി.തന്ത്രപ്രധാനമായ വിഷയങ്ങളില്‍ പാര്‍ലമെന്റിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് ‘സാധാരണക്കാരുടെ’ഈ സമിതി വഴി ലക്ഷ്യമിടുന്നത്.മാലഹൈഡിലെ പ്രമുഖ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിന്റെ ചിലവ് രണ്ടു ലക്ഷം യൂറോയാണ്.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top