Friday October 20, 2017
Latest Updates

ഗര്‍ഭഛിദ്രം: ബലാത്സംഗത്തിലൂടെ ഗര്‍ഭം ധരിക്കുന്ന അവസ്ഥയിലും,അമ്മയുടെ ജീവന് ഭീഷണിയാവുന്ന അവസ്ഥയിലും അനുവദിക്കണമെന്ന് അസംബ്ലി:ഭരണ ഘടനാ ഭേദഗതിയെ എതിര്‍ക്കുമെന്ന് ഐറിഷ് കത്തോലിക്കാ സഭ

ഗര്‍ഭഛിദ്രം: ബലാത്സംഗത്തിലൂടെ ഗര്‍ഭം ധരിക്കുന്ന അവസ്ഥയിലും,അമ്മയുടെ ജീവന് ഭീഷണിയാവുന്ന അവസ്ഥയിലും അനുവദിക്കണമെന്ന് അസംബ്ലി:ഭരണ ഘടനാ ഭേദഗതിയെ എതിര്‍ക്കുമെന്ന് ഐറിഷ് കത്തോലിക്കാ സഭ

ഡബ്ലിന്‍ : ഗര്‍ഭഛിദ്രം സംബന്ധിച്ച നിയമ ഭേദഗതിക്ക് സിറ്റിസണ്‍സ് അസംബ്ലിയുടെ അംഗീകാരം.ഇതോടെ ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള നിയമപരമായി തടസ്സങ്ങള്‍ നീങ്ങി.സുപ്രിംകോടതി ജഡ്ജി മേരി ലാഫോയ് അധ്യക്ഷയായ തിരഞ്ഞെടുക്കപ്പെട്ട 99 പേരടങ്ങിയ അസംബ്ലിയാണ് ഭ്രൂണഹത്യ നടത്തുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിനു ശുപാര്‍ശ ചെയ്തത്.

ബലാല്‍സംഗം,ശാരീരികവും സാമൂഹികവും സാമ്പത്തികവുമായ വിവിധ കാരണങ്ങള്‍ എന്നിവ മൂലമൂലം അനിവാര്യമാകുന്ന ഭ്രൂണഹത്യക്കാണ് അനുമതി നല്‍കുക.സ്ത്രീകളുടെ മാനസികവും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പരമപ്രധാന്യം നല്‍കണമെന്നും അസംബ്ലി ആവശ്യപ്പെട്ടു.

അമ്മയുടെ ആരോഗ്യസ്ഥിതിയ്ക്ക് കോട്ടമുണ്ടാകുന്ന അവസ്ഥയില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്ന് 78 ശതമാനം പേരും,ബലാത്സംഗത്തിലൂടെ ഗര്ഭധാരണം ഉണ്ടാവുകയോ,ഗര്‍ഭസ്ഥ ശിശുവിന് അസ്വഭാവികത ഉണ്ടാവുകയോ ചെയ്താല്‍ അബോര്‍ഷന്‍ അനുവദിക്കാമെന്ന് 89 ശതമാനം പേരും ആവശ്യപ്പെട്ടപ്പോള്‍ സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളാല്‍ ‘അമ്മ ആഗ്രഹിക്കുന്നുവെങ്കില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്ന് 72 ശതമാനം പേരും വോട്ടിംഗില്‍ അഭിപ്രായപ്പെട്ടു.

അസംബ്ലി ചെയര്‍പേഴ്സണ്‍ ജസ്റ്റ്റിസ് ലാഫോയ് ഇതുസംബന്ധിച്ച റിപോര്‍ട്ട് ജൂണ്‍ അവസാനത്തോടെ ഐറീഷ് പാര്‍ലമെന്റിന് സമര്‍പ്പിക്കും.നിയമഭേദഗതിക്ക് അനുമതി നല്‍കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ ഫലപ്രദമായി പൂര്‍ത്തിയാക്കാന്‍ ഏതാനും മാസങ്ങളായി പ്രയത്നിച്ച എല്ലാം അംഗങ്ങള്‍ക്കും ലോഫോയ് നന്ദി പറഞ്ഞു.നിലവിലുള്ള ഗര്‍ഭഛിദ്രാ നിയമം എങ്ങനെയാണ് ജീവിതത്തെ ദോഷകരമായി ബാധിക്കുന്നതെന്നതിനു തെളിവുകള്‍ നല്‍കിയ വനിതകളെ പ്രത്യേകം പരാമര്‍ശിക്കാനും ലോഫോയ് മുതിര്‍ന്നു.

എന്നാല്‍ കത്തലിക്കാ സഭ അസംബ്ലി തീരുമാനത്തെ എതിര്‍ത്തുകഴിഞ്ഞു.ഭരണഘടനാ ഭേദഗതിയെ എതിര്‍ക്കുമെന്ന് ഐറിഷ് കത്തോലിക്കാ സഭ തലവന്‍ ആര്‍മ ആര്‍ച് ബിഷപ് ഈമന്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം നോക്കില്‍ ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തിലാണ് ഐറിഷ് സഭാ തലവന്‍ നിലപാട് വ്യക്തമാക്കിയത്.

Scroll To Top