Monday July 24, 2017
Latest Updates

ഗര്‍ഭച്ഛിദ്രനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശത്തിന് സിറ്റിസണ്‍ അസംബ്ലിയുടെ അനുമതി

ഗര്‍ഭച്ഛിദ്രനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശത്തിന് സിറ്റിസണ്‍ അസംബ്ലിയുടെ അനുമതി

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിലവിലുള്ള ഗര്‍ഭച്ഛിദ്രനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സിറ്റിസണ്‍ അസംബ്ലിയുടെ നിര്‍ദേശം.നിലവിലുള്ള എട്ടാം ഭരണഘടനാ ഭേദഗതിയില്‍ മാറ്റങ്ങള്‍ വരുത്തിയോ,കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയോ ഭേദഗതി വരുത്തണമെന്ന് ഐറിഷ് പാര്‍ലിമെന്റിനോട് ,സിറ്റിസണ്‍ അസംബ്ലി നിര്‍ദേശിച്ചു.

വ്യത്യസ്തമായ വോട്ടെടുപ്പുകളിലൂടെയാണ് വിവിധ തീരുമാനങ്ങള്‍ അസംബ്ലി എടുത്തത്.ഭരണഘടനാ ഭേദഗതി മാറ്റങ്ങളോടെ അവതരിപ്പിക്കണമെന്ന് ആകെയുള്ള 91 പേരില്‍ 50 പേരും ആവശ്യപ്പെട്ടപ്പോള്‍ നിലവിലുള്ളത് പോലെ തുടരണമെന്ന് 39 പേര്‍ ആവശ്യപ്പെട്ടു,രണ്ടു പേര്‍ നിക്ഷപക്ഷത പാലിച്ചു.

ഏത് വിധത്തിലാവണം പാര്‍ലമെന്റ് മാറ്റങ്ങള്‍ വരുത്തേണ്ടത് എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നാളെ അസംബ്ലി പ്രഖ്യാപിക്കും.ഭരണഘടന ഭേദഗതി ചെയ്യണമെന്ന് പാര്‍ലിമെന്റ് തീരുമാനിച്ചാല്‍ അതിന് അംഗീകാരം നല്‍കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഒരു റഫറണ്ടം നടത്തേണ്ടി വരും.

Scroll To Top