Saturday May 26, 2018
Latest Updates

ഗര്‍ഭഛിദ്രത്തിന് അനുകൂലമായി ഭരണഘടനാ ഭേദഗതി വേണോ? ;ഇന്ന് സിറ്റിസണ്‍ അസംബ്ലിയില്‍ വോട്ടെടുപ്പ്

ഗര്‍ഭഛിദ്രത്തിന് അനുകൂലമായി ഭരണഘടനാ ഭേദഗതി വേണോ? ;ഇന്ന് സിറ്റിസണ്‍ അസംബ്ലിയില്‍  വോട്ടെടുപ്പ്

ഡബ്ലിന്‍ : ഗര്‍ഭഛിദ്രം സംബന്ധിച്ച നിയമഭേദഗതി വേണമോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനം ഇന്ന് നടക്കുന്ന സിറ്റിസണ്‍സ് അസംബ്ലിയില്‍ ഉണ്ടായേക്കും.കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അസംബ്ലിയില്‍ സമര്‍പ്പിച്ച ജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ തീരുമാനമാണ് ഇന്ന് വോട്ടെടുപ്പിലൂടെയാവും തീരുമാനമുണ്ടാവുക.

ഭരണഘടനയുടെ എട്ടാമത് ഭേദഗതി ആവശ്യപ്പെട്ടുന്നവരും,ഗര്‍ഭഛിദ്രം വേണ്ടെന്ന പാരമ്പര്യവാദികളും തമ്മിലുള്ള പോരാട്ടത്തിന്റെ വിധിയാണ് ഇന്ന് വോട്ടെടുപ്പില്‍ തീരുമാനിക്കപ്പെടുക.രഹസ്യ ബാലറ്റില്‍ ആയിരിക്കും വോട്ടെടുപ്പ്. കൗണ്ടി ഡബ്ലിന്റെ മുന്‍ ചീഫ് റിട്ടേണിങ് ഓഫിസര്‍ ജോണ്‍ ഫിറ്റസ്പാട്രിക് വോട്ടെടുപ്പ് നടപടിക്ക് നേതൃത്വം നല്‍കും.പൊതുസെഷനില്‍ത്തന്നെ റിസള്‍ട്ടും പ്രഖ്യാപിക്കും.വോട്ടെടുപ്പിനുശേഷം അസംബ്ലി ചെയര്‍പേഴ്സണ്‍ ഇതുസംബന്ധിച്ച റിപോര്‍ട് പ്രസിദ്ധീകരിക്കും.ഭരണ ഘടനാ ഭേദഗതി ആവശ്യമെങ്കില്‍ ജൂണ്‍ അവസാനത്തോടെ ഇതിനായുള്ള റഫറണ്ടം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Scroll To Top