Thursday February 23, 2017
Latest Updates

ജര്‍മ്മിനിയില്‍ സര്‍ക്കസ് കൂടാരത്തില്‍ നിന്നും രക്ഷപ്പെട്ട ആന വഴിയാത്രക്കാരനെ കൊലപ്പെടുത്തി 

ജര്‍മ്മിനിയില്‍ സര്‍ക്കസ് കൂടാരത്തില്‍ നിന്നും രക്ഷപ്പെട്ട ആന വഴിയാത്രക്കാരനെ കൊലപ്പെടുത്തി 

സര്‍ക്കസ് കൂടാരത്തില്‍ നിന്നും രക്ഷപ്പെട്ട ആന വഴിയാത്രക്കാരനെ ആക്രമിച്ചു കൊലപ്പെടുത്തി. ജര്‍മ്മനിയിലാണു സംഭവം.

തെക്കു പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ ബുച്ചനിലാണ് പുലര്‍ച്ചെ അഞ്ചുമണിയോടെ 65കാരന്‍ പ്രഭാത സവാരിക്കിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബേബി എന്നു വിളിക്കപ്പെടുന്ന 35 കാരിയായ ആഫ്രിക്കന്‍ പിടിയാനയാണ് ഇയാളെ ആക്രമിച്ചതെന്ന് ഹെഡില്‍ബെര്‍ഗ് പോലീസ് വക്താവ് യോനെ ഷ്മീറെര്‍ പറഞ്ഞു.

ആനയെ പിന്നീട് പിടി കൂടുകയും സര്‍ക്കസിലേക്കു തന്നെ മടക്കി അയക്കുകയും ചെയ്തു. ആനയെ കൂട്ടില്‍ നിന്നും ആരെങ്കിലും തുറന്നു വിട്ടതോ, അല്ലെങ്കില്‍കൂട് അടക്കാന്‍ മറന്നു പോയതോ ആവാനാണു സാധ്യതയെന്ന് പോലീസ് നിരീക്ഷിച്ചു. മുന്‍പും ഈ ആന ആളുകളെ അക്രമിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

അതിനിടെ ആനയെ സര്‍ക്കസില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ പെറ്റ രംഗത്തെത്തി.

Scroll To Top