Wednesday December 07, 2016
Latest Updates

സാമന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നു

സാമന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നു

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സാമന്തയും, അക്കിനേനി നാഗചൈതന്യയും തമ്മിലുള്ള പ്രണയം ഈയിടെയായി സിനിമാലോകത്ത് ചര്‍ച്ചാവിഷയമാണ്. വിവാഹത്തെയും വിവാഹനിശ്ചയത്തെയും സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നിരിക്കുന്നതും.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ വിവാഹനിശ്ചയത്തിന് തീയതി തീരുമാനിച്ചിരിക്കുന്നതായാണ് അറിയുന്നത്. ഓഗസ്റ്റ് അവസാനത്തോടെ വിവാഹനിശ്ചയം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘പ്രേമ’ത്തിന്റെ തെലുങ്ക് റീമേക്കിലെ നായകനാണ് നാഗചൈതന്യ. ഈ ചിത്രം റിലീസ് ചെയ്തതിനു ശേഷമാണ് വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിദ്ധ്യത്തിലായിരിക്കും ചടങ്ങ്.

സെപ്റ്റംബര്‍ 2ന് റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍-ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ‘ജനതാ ഗാരേജ്’ ആണ് സാമന്തയുടെ പുതിയ റിലീസ്.

Scroll To Top