Thursday November 23, 2017
Latest Updates

വിക്രത്തിന്റെ പുതിയ കഥാപാത്രം അന്ധനായി…

വിക്രത്തിന്റെ പുതിയ കഥാപാത്രം അന്ധനായി…

പ്രിയദര്‍ശന്റെ ഒപ്പത്തിലെ ജയരാമന്‍ എന്ന അന്ധകഥാപാത്രം ജനപ്രീയത ആര്‍ജ്ജിക്കുന്നതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യന്‍ താരവും അന്ധനായി അഭിനയിക്കാന്‍ ഒരുങ്ങുന്നു. തമിഴ്സൂപ്പര്‍ താരം വിക്രമാണ് അന്ധനായി അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത്.

ഹോളിവുഡില്‍ ശ്രദ്ധ നേടിയ ഹൊറര്‍ ചിത്രം ഡോണ്ട് ബ്രീത്തിന്റെ തമിഴ് റീമേക്കിലാണ് വിക്രത്തിന്റെ അന്ധനായുള്ള പരീക്ഷണം. ഫെദെ അല്‍വാരസ് സംവിധാനം ചെയ്ത ഡോണ്ട് ബ്രീത്ത് ആഗസ്റ്റ് 26നാണ് തിയേറ്ററുകളിലെത്തിയത്.

ഗോസ്റ്റ്ഹൗസ് പിക്ചേഴ്സും ഗുഡ് യൂണിവേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്. സ്റ്റീഫന്‍ ലാംഗ് അവതരിപ്പിച്ച നോര്‍മന്‍ നോഡ്സ്റ്റോം എന്ന നായക കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.

മൂന്നുപേര്‍ അടങ്ങുന്ന മോഷണസംഘം അന്ധനും ധനികനുമായ വൃദ്ധന്റെ വീട്ടില്‍ കയറുന്നതും ഇന്ദ്രിയങ്ങളിലൂടെ ചുറ്റുപാടിനെ കൃത്യമായി അറിയുന്ന അയാള്‍ക്കു മുന്നില്‍ പെട്ടുപോകുന്നതുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

Scroll To Top