Monday June 26, 2017
Latest Updates

മലയാളത്തിലെ ഏറ്റവും സൗന്ദര്യമുള്ള നടി ആരാണ്?കുഞ്ചാക്കോ ബോബന്‍ പറയട്ടെ…

മലയാളത്തിലെ ഏറ്റവും സൗന്ദര്യമുള്ള നടി ആരാണ്?കുഞ്ചാക്കോ ബോബന്‍ പറയട്ടെ…

രുകാലത്ത് മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയ നടനായിരുന്നു കുഞ്ചാക്കോ ബോബന്‍. യുവത്വങ്ങളുടെ പ്രണയ നായകന്‍. അനിയത്തി പ്രാവായിരുന്നു ആദ്യ ചിത്രം. ശാലിനി നായിക വേഷം അവതരിപ്പിച്ച ചിത്രം. കുഞ്ചാക്കോ ബോബന്‍-ശാലിനി പ്രണയ ജോഡി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയം കൂടിയായിരുന്നു.

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലെ നടിമാരെ കുറിച്ച് കുഞ്ചാക്കോ പറയുകയുണ്ടായി. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സൗന്ദര്യമുള്ള നടിയെ കുറിച്ചായിരുന്നു ചോദ്യം. ശ്രീവിദ്യയാണ് ആ നടിയെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.srividya അനിയത്തിപ്രാവ് തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചതായും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അനിയത്തിപ്രാവില്‍ എന്റെ അമ്മയായാണ് അഭിനയിച്ചത്. അമ്മയായി അഭിനയിച്ച ശ്രീവിദ്യ എന്റെ അമ്മയെ പോലെയാണെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട റോളാണ് കുഞ്ചാക്കോ ബോബന്‍ കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Scroll To Top