Wednesday August 16, 2017
Latest Updates

വിമാനത്തിലിരുന്ന് സിഗരറ്റ് വലിച്ചാല്‍…

വിമാനത്തിലിരുന്ന് സിഗരറ്റ് വലിച്ചാല്‍…

വിമാനത്തിലിരുന്ന് സിഗരറ്റ് വലിക്കാന്‍ ശ്രമിച്ചാല്‍ എന്താകും സംഭവിക്കുക? ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മ്യൂണിക്കില്‍ നിന്നും വാന്‍കോവറിലേയ്ക്കുള്ള ലുഫ്ത്താന്‍സ ഫ്‌ളൈറ്റ് LH476ലാണ് ഈ സംഭവം നടന്നത്. 38,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന ഫ്‌ളൈറ്റിന്റെ ബാക്ക് ഡോര്‍ തുറന്ന് ഒരു സിഗരറ്റ് വലിക്കാന്‍ നോക്കി യാത്രക്കാരെ മുഴുവന്‍ പേടിപ്പിച്ചു ഇയാള്‍.

ഇയാള്‍ ക്യാബിന്‍ ഡോര്‍ തുറക്കാനും സിഗരറ്റിന് തീകൊളുത്താനും ശ്രമിക്കുന്നതു കണ്ട മറ്റു യാത്രക്കാര്‍ പരിഭ്രാന്തരായി. ഇയാള്‍ അലറുകയും മറ്റ് അസ്വസ്ഥതകള്‍ കാണിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയും ഡോക്ടറടക്കമുള്ള സംഘം ഇയാലെ പരിശോധിച്ച ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. വൈകിയാണെങ്കിലും വിമാനം യാത്ര പുറപ്പെടുകയും ചെയ്തു.

Scroll To Top