Saturday December 03, 2016
Latest Updates

സിഡാര്‍ അടിക്കാന്‍ സമ്മതിക്കാത്ത സര്‍ക്കാര്‍ !

സിഡാര്‍ അടിക്കാന്‍ സമ്മതിക്കാത്ത സര്‍ക്കാര്‍ !

‘നാടന്‍ അടിക്കൂ നാടു നന്നാക്കൂ’ എന്ന മലയാളി കുടിയന്മാരുടെ ചൊല്ല് അയര്‍ലണ്ടിന്റെ സിഡാര്‍ വ്യവസായത്തിന് പ്രയോജനപ്പെടുന്നില്ല. കുടിക്കാന്‍ ആളില്ലാത്തതല്ല വലിയ ടാക്‌സും കുറച്ചൊക്കെ അവഗണനയുമാണ് അയര്‍ലണ്ടിന്റെ നാടന്‍ മദ്യമായ സിഡാറിനൊരു നല്ല കാലം നുരയുന്നതിന് തടസ്സം. 

2013 വരെയുള്ള ഒരു പതിറ്റാണ്ട് കാലം സിഡാറിന്റെ ആഗോള ഉപഭോഗം 50 ശതമാനം വരെ വര്‍ദ്ധനവ് ആസ്വദിക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷം 2006 ലെ ഏറ്റവും മികച്ച ഉത്പ്പാദനത്തെ അപേക്ഷിച്ച് 25 ശതമാനം താഴെ ആയിരുന്നു അയര്‍ലണ്ടിന്റെ സിഡര്‍ ഉത്പ്പാദനം. 

അയര്‍ലണ്ടിന്റെ വിസ്‌കി നിര്‍മ്മാണം തിരിച്ചു വരവ് ആഘോഷിക്കുകയും എല്ലാവരും ശ്രദ്ധാപൂര്‍വ്വം നോക്കുകയുമാണ്. പക്ഷേ കുടുംബത്തിലെ എല്ലാവരും മറന്നു പോയ കുട്ടിയുടെ അവസ്ഥയിലാണ് സിഡര്‍. വിദേശങ്ങളില്‍ ക്രാഫ്റ്റ് സിഡാര്‍ മൂവ്‌മെന്റ് കുതിച്ചു കയറുമ്പോഴും ശൈശവ ദിശ കടക്കാനാവാതെ കുഴങ്ങുകയാണ് അയര്‍ലണ്ടിന്റെ സിഡാര്‍ വ്യവസായം. 

നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നല്ല വാറ്റുകാരാണ് എന്ന പേര് അയര്‍ലണ്ടിനുണ്ടെന്ന് സിഡര്‍ അയര്‍ലണ്ട് ചെയര്‍ എമ്മാ ടൈറില്‍ പറയുന്നു.ആപ്പിളില്‍ നിന്നും ഏറ്റവും നല്ല സിഡാര്‍ ഉത്പ്പാദിപ്പിക്കാന്‍ ആഗ്രഹിച്ച തങ്ങളെ, എതിരാളികള്‍ക്ക് ഉള്ളതിനെക്കാള്‍ താരതമ്യേന ഉയര്‍ നികുതികള്‍ തളര്‍ത്തിക്കളഞ്ഞെന്ന് അവര്‍ പറയുന്നു. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഇരട്ടി നികുതിയാണ് അയര്‍ലണ്ടിലെ സിഡര്‍ ഉത്പ്പാദകര്‍ നല്‍കേണ്ടി വരുന്നത്. പ്രാദേശിക ക്രാഫ്റ്റ് ബീവറീകള്‍ 3000 ഹെക്ടോലിറ്റര്‍ വരെ 50 ശതമാനം എക്‌സൈസ് തീരുവ ഇളവ് ആസ്വദിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ നിയമ പ്രകാരം മറ്റ് ഡ്രിങ്ക് നിര്‍മ്മാതക്കള്‍ക്ക് ഇത് ലഭിക്കില്ല. 

Scroll To Top