Tuesday December 06, 2016
Latest Updates

ഹാലോവിന്‍ ആഘോഷങ്ങള്‍ക്കെതിരെ കത്തോലിക്കാ സഭ,പൈശാചിക ആഘോഷങ്ങളില്‍ നിന്നും ഒഴിവാകണമെന്ന് ആഹ്വാനം 

ഹാലോവിന്‍ ആഘോഷങ്ങള്‍ക്കെതിരെ കത്തോലിക്കാ സഭ,പൈശാചിക ആഘോഷങ്ങളില്‍ നിന്നും ഒഴിവാകണമെന്ന് ആഹ്വാനം 

ഡബ്ലിന്‍ :ഹാലോവിന്‍ ആഘോഷങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ സഭ.പൈശാചിക ബാധ ഒഴിപ്പിക്കുന്ന പുരോഹിതന്മാരുടെ ആഗോള തലത്തിലുള്ള ആദ്യ ഔദ്യോഗിക സമ്മേളനത്തിലാണ് ഹാലോവിനും അതിന്റെ ഒക്കള്‍ട്ട് അസോസിയേഷനും എതിരെ വിമര്‍ശനം. 

ഒക്ടോബര്‍ 31 ന് പരേതാത്മാക്കള്‍ ഉയിര്‍ത്തെഴുന്നെഴുന്നേല്‍ക്കുന്ന ദിവസമാണെന്ന് കരുതുന്ന ഈ ആഘോഷത്തിനെ സഭ വിമര്‍ശിച്ചു. കുട്ടികളെ ഇത്തരം പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കുപ്പിന്നതും വികൃതമായ രീതിയില്‍ വിശുദ്ധരുടെ വേഷം ധരിക്കുന്നതും ഒഴിവാക്കണമെന്ന കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. 

ക്രിസ്തുവിന് മുമ്പുള്ള, സമയിനിലെ കെല്‍ട്ടിക് ആഘോഷങ്ങിലാണ് ഹാലോവീന്റെ ഉത്ഭവം. 2014 ല്‍ ഇന്റര്‍ നാഷണല്‍ അസോസിയേഷന് ഓഫ് എക്‌സോര്‍സിസ്റ്റ്‌സ് ഹാലോവീന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31 ന് തങ്ങളുടെ കുട്ടികളെ പ്രേതകങ്ങള്‍ സന്നിവേശിച്ചെന്നു ഭയക്കുന്ന 40 മാതാപിതാക്കള്‍ എങ്കിലും തങ്ങളെ വിളിച്ചെന്ന് ഫാദര്‍ അല്‍ഡോ പറയുന്നു. യഥാര്‍ത്ഥ ആത്ഥ്യാത്മിക മൂല്യങ്ങളെ ആക്രമിച്ചു കൊണ്ട്, പുതു തലമുറയെ ഗൂഢമായ മന്ത്രവിദ്യകളിലേക്ക് തള്ളിവിടുന്ന ദുരാചാരമാണ് ഇതെന്നാണ് വിമര്‍ശനം ഉയരുന്നത്.

അയര്‍ലണ്ടും ഹാലോവന്‍ ആഘോഷങ്ങളുടെ ഒരുക്കത്തിലാണ് ഇപ്പോള്‍.ഹാലോവന്‍ ഡ്രസ് ധരിച്ചു കൊണ്ട് സ്‌കൂളില്‍ ആഘോഷത്തിനെത്തിയത് ആയിരക്കണക്കിന് കുട്ടികളാണ്.വില കുറഞ്ഞ തുണിയും അലങ്കാരവസ്തുക്കളും കൊണ്ടുണ്ടാക്കുന്ന ഹാലോവന്‍ ഡ്രസിന് വന്‍ വിലയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്.ഷോപ്പുടമകളും അലങ്കാരവസ്തുക്കളുടെ വിതരണക്കാരും സ്‌കൂള്‍ അധികൃതര്‍ക്ക് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സമ്മാനങ്ങള്‍ കൈമാറുന്ന പതിവും ഉണ്ടെന്നു പറയപ്പെടുന്നു.നാളെയാണ് ഹലോവിന്റെ പ്രധാന ആഘോഷങ്ങള്‍.

Scroll To Top