Monday September 25, 2017
Latest Updates

അയര്‍ലണ്ടിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നേരിട്ടിറങ്ങുന്നു,ആദ്യലക്ഷ്യം ആശുപത്രികള്‍

അയര്‍ലണ്ടിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നേരിട്ടിറങ്ങുന്നു,ആദ്യലക്ഷ്യം ആശുപത്രികള്‍

ഡബ്ലിന്‍ :കത്തോലിക്കാ സ്ഥാപനങ്ങള്‍ പിടിയ്ക്കാന്‍ സര്‍ക്കാര്‍ നേരിട്ടിറങ്ങുന്നു.നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റല്‍ പദ്ധതി ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ഛാത്തലത്തിലാണ് മത സംഘടനകളുടെ സ്വത്തുവകകളില്‍ സര്‍ക്കാര്‍ ഇടപെടലിനെക്കുറിച്ചാലോചിക്കുന്നതെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരീസ് പറയുന്നു .

ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകള്‍ ഹോസ്പിറ്റല്‍ സേവനങ്ങളും അവശതാ സഹായങ്ങളും ഉപയോഗിക്കുന്നു.സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും സര്‍ക്കാരുമാണ് ഇതിന് ഫണ്ട് നല്‍കുന്നത്.എന്നാല്‍ ഈ സ്ഥാപനങ്ങളെല്ലാം കൈയ്യാളുന്നത് കത്തോലിക്കാ മത സ്ഥാപനങ്ങളാണ് .കത്തോലിക്കാ വിശ്വാസവും ആചാരവും അനുസരിച്ചുള്ള ഇത്തരം ചാരിറ്റി സ്ഥാപനങ്ങളുടെ സ്വത്തുവകകള്‍ അവരുടെ നിയമപ്രകാരം അവര്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന സാഹചര്യത്തില്‍ അവരുടെ തന്നെ മറ്റൊരു സ്ഥാപനത്തിന്റേതാക്കും.

ഇത്തരം നാല് വമ്പന്‍ സ്ഥാപനങ്ങളിലും ഇതിനായുള്ള ധാരണ ഇപ്പോള്‍ തന്നെ നിലവിലുണ്ടെന്ന് ഐറീഷ് ടൈംസ് നടത്തിയ പരിശോധന വെളിപ്പെടുത്തുന്നു.ഡബ്ലിനിലും.കോര്‍ക്കിലും ,ഗോള്‍വേയിലും,ട്രേലിയിലും പ്രവര്‍ത്തിക്കുന്ന ബോണ്‍സെക്കേഴ്‌സ് ,ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‌സന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍,സെന്റ് മൈക്കിള്‍സ്,കോര്‍ക്കിലെ മേഴ്സി ഹോസ്പിറ്റല്‍,ഡബ്ലിനിലെ ടെമ്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റല്‍,എന്നിവയടക്കം രാജ്യത്തെ ബഹു ഭൂരിപക്ഷം ഹോസ്പിറ്റലുകളൂം കത്തോലിക്കാ മാനേജമെന്റിന് കീഴിലാണ്.ഇവയ്‌ക്കൊക്കെ പുതിയ ട്രസ്റ്റ് / ചാരിറ്റി സംവിധാനത്തിലേക്ക് പൂര്‍ണ്ണമായും മാറേണ്ടി വരും.

സഭകളില്‍ ആളുകള്‍ വളരെ കുറയുകയാണ്.അവശേഷിക്കുന്നവരാകട്ടെ പ്രായമായവരുമാണ്. ഇത്തരം സ്ഥാപനങ്ങളുടെ വസ്തുവകകള്‍ കത്തോലിക്കാ ആചാരമുള്ള ഏതെങ്കിലും ട്രസ്റ്റിന്റെയോ ചാരിറ്റി സ്ഥാപനങ്ങളുടേയോ ആയിത്തീരും.

ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവ് (എച്.എസ്.ഇ) നല്‍കുന്ന ആഭ്യന്തര സാമ്പത്തിക സഹായം ഉപയോഗിച്ചു വാങ്ങുന്ന വസ്തുവകകളെ നിയമപരമായി ബാധ്യതപ്പെടുത്തുന്നതിനാണ് നീക്കം.ഈ വസ്തുവകകള്‍ രാജ്യത്തിന്റെ പൊതു ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും ഇവ എച്.എസ്.ഇയുടെ അനുമതിയില്ലാതെ വില്‍ക്കാന്‍ പാടില്ലെന്നും നിയമം ഉണ്ടാകും.

ലോകത്തെ ഏറ്റവും വലിയ സര്‍ക്കാരേതര ആതുര സേവന ഏജന്‍സി ക്രൈസ്തവ ദേവാലയങ്ങളാണ്.സഭകള്‍ നാശോന്മുഖമാകുന്ന ഘട്ടത്തില്‍ ഇതിന്റെ സ്വത്തുവകകള്‍ എന്തു ചെയ്യും എന്നത് ഒരു ആഗോള പ്രശ്നമായിട്ടുണ്ട്.മതാധിഷ്ഠിത ജീവിതത്തിലേക്ക് കടന്നു വരുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ടെങ്കിലും സഭകളുടെയും മറ്റും കീഴിലുള്ള ഇത്തരം സ്ഥാപനങ്ങള്‍ പുതിയ വഴികളിലൂടെ മുന്നോട്ടുപോകേണ്ടി വരും

Scroll To Top