Saturday December 10, 2016
Latest Updates

പന്തണ്ട് മണിക്കൂര്‍ നിര്‍ത്താതെയടിച്ച പള്ളി മണി!

പന്തണ്ട് മണിക്കൂര്‍ നിര്‍ത്താതെയടിച്ച പള്ളി മണി!

സാങ്കേതിക തകരാറുമൂലം രാത്രി മൊത്തം നിര്‍ത്താതെ മുഴങ്ങിയ ഒരു പള്ളിമണി നാട്ടുകാരുടെ ഉറക്കം കെടുത്തി. അടുത്തുളള ജോലിക്കാര്‍ക്കായിരുന്നു ഏറ്റവും വലിയ പീഢനം. സൗത്ത് ലണ്ടനിലെ പള്ളി മണി നിര്‍ത്താതെ 12 മണിക്കൂര്‍ മുഴങ്ങിയപ്പോള്‍ ഒരു ക്ലോക്ക് ഫിക്‌സറെ തിരക്കി നെട്ടോട്ടമൊടുകയായിരുന്നു പള്ളി വികാരിയും കൂട്ടരും. 

ഇതൊന്നുമല്ല രസം. ‘ടെക് സാവിയായി’ മാറിയ പള്ളി വികാരി ശ്രവണ മനോഹമായ ട്വീറ്റുകളിലൂടെപൊറുതി മുട്ടിയ നാട്ടുകാരെ നേരിട്ട രീതിയാണ് കാണേണ്ടത്. 

അഭംഗുരം തുടരുന്ന ഞങ്ങളുടെ മണി മുഴക്കത്തില്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നെന്നും. ഇത് മനപൂര്‍വ്വമല്ല എ്ന്നും സാങ്കേതികമാണെന്നും പ്രശ്‌ന പരിഹരിക്കാന്‍ തങ്ങള്‍ കഠിനമായി യത്‌നിക്കുകയാണ് എന്നുമായിരുന്നു ആദ്യ ട്വീറ്റ്. 

മൂന്നു മണിക്കൂറായി മുഴങ്ങി ബോറോയിലെ എല്ലാവരെയും ഉണര്‍ത്തിക്കഴിഞ്ഞു ഇനിയെങ്കിലും നിര്‍ത്തൂ…. എന്ന് ഒരാള്‍… തങ്ങളും ഉണര്‍ന്നിരിക്കുകയാണെന്നും ഒരു എമര്‍ജന്‍സി എഞ്ചിനീയറെ കാത്തിരിക്കുകയാണെന്നും ഉടന്‍ പള്ളി വികാരിയുടെ വക മറുപടി ട്വീറ്റ് .. 

തങ്ങളുടെ വികാരി മരിച്ചിട്ടില്ലെന്നും.. ഉറക്കം പോയ നാട്ടുകാര്‍ പിച്ചു ഫോര്‍ക്കുമായി വന്ന് തീവെക്കുന്നതു വരെയെങ്കിലും അദ്ദേഹം ജീവനോടെ ഉണ്ടാകുമെന്നും പളളി വക ട്വീറ്റ്…. 

പുരകത്തുമ്പോള്‍ വാഴ വെട്ടാനുള്ള വികാരിയുടെ ട്വീറ്റ് അതിലേറെ രസമായി .. പാതിരാത്രി ഉറക്കം പോയതിന്റെ പേരില്‍ പള്ളി ട്വീറ്റ് നോക്കുന്നവരെ മിഡ് വീക്ക് സര്‍വ്വീസിനായി ട്വിറ്ററിലൂടെ ക്ഷണിക്കാന്‍ തുടങ്ങി പുരോഹിതന്‍.

മണിമുഴങ്ങുമ്പോള്‍ ട്വീറ്റടിച്ച പള്ളി ട്വീറ്റര്‍ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ട് അവസാന ട്വീറ്റുകള്‍ ഒപ്പം മണി നിറുത്തിയതിന് ട്വീറ്ററിലൂടെ ഹല്ലേലൂയായും…..

Scroll To Top