Monday July 24, 2017
Latest Updates

മതങ്ങളുടെയും സഭകളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി സര്‍ക്കാര്‍ നീക്കം : സെന്റ് വിന്‍സെന്റ്സിന്റെ സ്ഥലവും സര്‍ക്കാര്‍ ദീര്‍ഘകാല പാട്ടത്തിന് ഏറ്റെടുത്തേക്കും

മതങ്ങളുടെയും സഭകളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി സര്‍ക്കാര്‍ നീക്കം : സെന്റ് വിന്‍സെന്റ്സിന്റെ സ്ഥലവും സര്‍ക്കാര്‍ ദീര്‍ഘകാല പാട്ടത്തിന് ഏറ്റെടുത്തേക്കും

ഡബ്ലിന്‍ : വിവാദ നാഷണല്‍ മെറ്റേണിറ്റി ആശുപത്രിയ്ക്കായി അനുവദിച്ച സ്ഥലം ചെറിയൊരു വാടകയില്‍ ദീര്‍ഘകാല പാട്ടത്തിന് ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു.സഭയ്ക്കും കന്യാസ്ത്രീകള്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളതിനാല്‍ ആശുപത്രിയുടെ ഉടമസ്ഥാവകാശം കൂടി നല്‍കിയത് വന്‍ വിവാദവും പ്രമുഖരുടെ പ്രതിഷേധത്തിനും കളമൊരുങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഈ പുനരാലോചന.മൂന്നു ലക്ഷത്തോളം പേരാണ് പുതിയ ആശുപത്രിയുടെ ഉടമസ്ഥാവകാശം കന്യാസ്ത്രീകളെ ഏല്‍പ്പിക്കുന്നതിനെതിരെ രംഗത്തെത്തിയത്.

ആരോഗ്യമേഖലയിലെ ഉടമസ്ഥാവകാശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുനരവലോകനം ചെയ്യുകയാണ്. സഭയുടെ പേരില്‍ നിലവിലുള്ള സ്വത്തും തീര്‍ച്ചയായും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്’ആരോഗ്യമന്ത്രി സൈമണ്‍ ഹാരീസ് പറഞ്ഞു.

സര്‍ക്കാര്‍ 300മില്യന്‍ വിഹിതം നല്‍കി ആരംഭിക്കുന്ന മെറ്റേണിറ്റി ആശുപത്രിയുടെ ഉടമസ്ഥാവകാശം സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിക്കാണ് നകിയിരിക്കുന്നത്.ആശുപത്രി സെന്റ് വിന്‍സന്റ് കാംപസിലാണ് നിര്‍മിക്കുന്നതെന്നതാണ് അതിനു കാരണമായി പറയുന്നത്. ഇതിനെതിരെ രാഷ്ട്രീയപ്പാര്‍ടികളില്‍ നിന്നും മറ്റു വിവിധ രംഗത്തു നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചില സംഘടനകള്‍ പ്രക്ഷോഭവും തുടങ്ങിയിരുന്നു.ഇതിനിടെ വിവാദ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജികളുമുണ്ടായി.കഴിഞ്ഞയാഴ്ച കൂംബ് ആശുപത്രി മുന്‍ ചീഫ് ക്രിസ് ഫിട്സ്പാട്രിക് ആണ് എന്‍.എം.എച് ബോര്‍ഡ് വിട്ടത്.അടുത്തിടെ രാജിവെച്ച പീറ്റര്‍ ബൊയ്ലാണിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഇദ്ദേഹത്തിന്റെ രാജി.മതസംഘടനകള്‍ക്ക് ഭൂമിയുടെ ഉടമസ്ഥത നല്‍കുന്നതിനുള്ള പ്രതിഷേധമാണ് ഇവര്‍ രണ്ടാളുകളുടേയും രാജിയില്‍ കലാശിച്ചത്.

പള്ളിയും ആശുപത്രിയുമായി കൃത്യമായ വേര്‍തിരിവുണ്ടാകണം. ഇതു സംബന്ധിച്ച ബൊയ്ലാണ്‍ മുന്നോട്ടുവെച്ച ആശങ്കള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു’ക്രിസ് ഫിട്സ്പാട്രിക് പറഞ്ഞു.
ഇതിനിടെ പ്രശ്നങ്ങള്‍ സൗമ്യമായി പരിഹരിക്കാന്‍ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കുമെന്ന പ്രസ്താവനയുമായി ആരോഗ്യ മന്ത്രി രംഗത്തുവന്നത്.

ആരോഗ്യമേഖലയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങളാണ് അയര്‍ലണ്ടില്‍ ഉള്ളത്.ഇവയില്‍ സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ ഉടമസ്ഥതാവകാശം താത്കാലികമായെങ്കിലും സര്‍ക്കാരിന് കൈമാറണം എന്ന താത്പര്യത്തിലാണ് പുതിയ നയരൂപീകരണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Scroll To Top